ലോകം കയ്യടിക്കുന്നു! ഒപ്പമുണ്ടായിരുന്ന 44 പേർ മരിച്ചിട്ടും ഒരു ടയർട്യുബിൽ അള്ളിപ്പിടിച്ച് 3 നാൾ മെഡിറ്ററേനിയൻ കടലിലെ കൊടുംതണുപ്പിനെയും തിരമാലകളെയും അതിജീവിച്ച പെൺകുട്ടിക്കായി

റോം: ലോകത്തെ അത്ഭുതപെടുത്തിയ ഒരു അതിജീവനം നടത്തിയ 11 വയസ് മാത്രം പ്രായമുള്ള ഒരു പെൺകുട്ടിക്ക് കയ്യടിക്കുകയാണ് ഏവരും. മെഡിറ്ററേനിയൻ കടലിൽ മൂന്നുദിവസം കൊടുംതണുപ്പിനെയും വമ്പൻ തിരമാലകളെയും എതിരിട്ട്‌ ഒരു ടയർട്യൂബിൽ അള്ളിപിടിച്ച്‌ കിടന്ന്‌ ജീവിതം തിരികെ പിടിച്ച്‌ അഭയാർഥി ബാലികയാണ് ലോകത്തെ അമ്പരപ്പിച്ചിരിക്കുന്നത്. താൻ സഞ്ചരിച്ച ബോട്ടിൽ ഒപ്പമുണ്ടായിരുന്ന 44 പേരും ബോട്ട് തകർന്ന് മരണപ്പെട്ടിട്ടും 11 കാരി ആത്മധൈര്യം കൊണ്ട് മാത്രം ജീവിതം തിരികെ പിടിക്കുകയായിരുന്നു.

ടുണീഷ്യയിൽനിന്ന്‌ യൂറോപ്പിലേക്ക്‌ പുറപ്പെട്ട അഭയാർഥിബോട്ടിലുണ്ടായിരുന്ന സിയേറ ലിയോൺ സ്വദേശിയായ പതിനൊന്നുകാരിയെയാണ്‌ കോംപസ്‌ കളക്ടീവ്‌ എന്ന സന്നദ്ധസംഘടന ബുധനാഴ്‌ച പുലർച്ചെ രണ്ടരയോടെ നടുക്കടലിൽ കണ്ടെത്തിയത്‌. താൻ സഞ്ചരിച്ച ബോട്ടിൽ 44 പേരുണ്ടായിരുന്നതായും ബാക്കിയെല്ലാവരും ബോട്ട്‌ മുങ്ങിമരിച്ചതായും പെൺകുട്ടി പറഞ്ഞു. ബോട്ട്‌ മുങ്ങിയപ്പോൾ കിട്ടിയ ടയർട്യൂബ്‌ അരയ്‌ക്കുള്ളിൽകുടുക്കി പൊങ്ങിക്കിടക്കുകയായിരുന്നു പെൺകുട്ടി. ഇറ്റാലിയൻ ദ്വീപായ ലാംപെഡൂസയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിയുടെ മറ്റുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ആരോഗ്യനില തൃപ്‌തികരമാണെന്നാണ് വിവരം.

More Stories from this section

family-dental
witywide