
ആലപ്പുഴ: ആലപ്പുഴയിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രനെതിരെ വക്കീല്‍ നോട്ടീസയച്ച് ഗോകുലം ഗോപാലന്‍. നഷ്ടപരിഹാരമായി 10 കോടി രൂപ നല്‍കണമെന്നും അല്ലെങ്കില്‍ നടപടി സ്വീകരിക്കുമെന്നും വക്കീല്‍ നോട്ടീസില്‍ വ്യക്തമാക്കുന്നു. ആലപ്പുഴയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ശോഭാ സുരേന്ദ്രന്‍ തനിക്കെതിരെ വ്യാജ പരാമര്‍ശങ്ങള്‍ നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടിയുമായി ഗോകുലം ഗോപാലന്‍ മുന്നോട്ട് പോകുന്നത്.
പണം നല്‍കി തന്നെ സ്വാധീനിക്കാന്‍ കോടീശ്വരനായ ചാനല്‍ ഉടമ ശ്രമിച്ചെന്നും ഉടമയുടെ ഏജന്റ് എത്തി ഭീഷണിപ്പെടുത്തിയെന്നും ശോഭാ സുരേന്ദ്രന്‍ നേരത്തെ പറഞ്ഞിരുന്നു. മാത്രമല്ല,വോട്ടെടുപ്പിന് മുമ്പായി ഏപ്രില്‍ 25ന് ആലപ്പുഴയില്‍ വെച്ച് നടത്തിയ പത്രസമ്മേളനത്തില്‍ ഗോകുലം ഗോപാലന്‍ ചിട്ടിയും ബിസിനസും നടത്തി ധാരാളം ആളുകളുടെ പണവും ഭൂമിയും തട്ടിയെന്ന് ശോഭ ആരോപിച്ചിരുന്നു.
ഇ.ഡി അന്വേഷണം നടത്തി വരുന്ന കരിമണല്‍ ഇടപാടിലെ കരാറു കമ്പനിയായ സി.എം.ആര്‍.എല്‍ ഉടമ ശശിധരന്‍ കര്‍ത്തയുടെ സുഹൃത്താണ് ഗോകുലം ഗോപാലനെന്നും ശോഭ ആരോപിച്ചിരുന്നു. ഇതെല്ലാം ചേര്‍ത്താണ് ഗോകുലം ഗോപാലന്‍ നടപടിക്കൊരുങ്ങിയത്.