സ്വര്‍ണവില ഒരുമാസത്തിനിടെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക്

കൊച്ചി: സ്വര്‍ണവിലയില്‍ ഒരുമാസത്തിനിടെ ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തി. ഇന്ന് പവന് 80 രൂപ കുറഞ്ഞതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 46080 രൂപയാണ്. കഴിഞ്ഞ വ്യാഴാഴ്ചയാണ് ഇതിനു മുമ്പ് സ്വര്‍ണവിലയില്‍ മാറ്റം രേഖപ്പെടുത്തിയത്.

കഴിഞ്ഞ ആറു ദിവസം കൊണ്ട് 320 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 5760 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില വിപണി വില 4765 രൂപയാണ്.

അതേസമയം സംസ്ഥാനത്ത് വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയ്ക്ക് 77 രൂപയും ഒരു ഗ്രാം ഹാള്‍മാര്‍ക്ക് വെള്ളിയുടെ വില 103 രൂപയുമാണ്.

More Stories from this section

family-dental
witywide