കൊച്ചി: റെക്കോര്‍ഡിനുമേല്‍ റെക്കോര്‍ഡിട്ട് കുതിച്ചുയര്‍ന്ന് സ്വര്‍ണവില. ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന നിരക്കിലേക്ക് സ്വര്‍ണവിലയെത്തി. പവന് 320 രൂപയാണ് വര്‍ധിച്ചത് ഇന്ന് വര്‍ദ്ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 48,080 രൂപയിലേക്കെത്തി. വിപണിയില്‍ ഗ്രാമിന് 40 രൂപ വര്‍ധിച്ച് 6,010 രൂപയാണ് സ്വര്‍ണ്ണത്തിന്റെ ഇപ്പോഴത്തെ വില.
അമേരിക്ക എക്കാലത്തെയും വലിയ പണപ്പെരുപ്പത്തെ അഭിമുഖീകരിക്കുന്നതാണ് വിലവര്‍ധനവിന് പ്രധാനകാരണമെന്ന് വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില 2149 യുഎസ് ഡോളര്‍ കടന്നു.