വാഷിംഗ്ടണ്‍: വരും ദിവസങ്ങളില്‍ നികുതി ഫയലിംഗ് ആരംഭിക്കുമ്പോള്‍ നികുതിദായകര്‍ക്ക് കൂടുതല്‍ സൗകര്യപ്രദമായി കൂടുതല്‍ സൗജന്യ നികുതി ഫയലിംഗ് സൈറ്റ് തുറക്കാന്‍ ഐആര്‍എസ്. ജനുവരി 29 മുതല്‍ ഐആര്‍എസ് ഔദ്യോഗികമായി നികുതി അടയ്ക്കുന്നതിനുള്ള ഫോമുകള്‍ സ്വീകരിക്കുകയും പ്രോസസ്സ് ചെയ്യുകയും ചെയ്യുന്നുണ്ട്. ഏറ്റവും നേരത്തെ ഫയല്‍ ചെയ്യാന്‍ ശ്രമിക്കണമെന്നും അഭ്യര്‍ത്ഥിച്ചിരുന്നു
ഐആര്‍എസ് മുഖേന ഫെഡറല്‍ നികുതി റിട്ടേണുകള്‍ നേരിട്ട് ഫയല്‍ ചെയ്യുന്നതിനുള്ള സൗജന്യ സൈറ്റായ ഡയറക്ട് ഫയല്‍, 12 സംസ്ഥാനങ്ങളിലെ പുതിയ ഉപയോക്താക്കള്‍ക്ക് അധികം വൈകാതെ തുറക്കും. മാര്‍ച്ച് പകുതിയോടെ ഈ സംസ്ഥാനങ്ങളിലെ നികുതിദായകര്‍ക്ക് വ്യാപകമായി ലഭ്യമാകുമെന്നും ഐആര്‍എസ് പറയുന്നു.
ഐആര്‍എസ് ഇതിനകം തന്നെ ചില ഫെഡറല്‍ ഗവണ്‍മെന്റ് ജീവനക്കാര്‍ക്കായി അതിന്റെ ഫയലിംഗ് സൈറ്റ് ഒരു പരീക്ഷണ ഘട്ടത്തില്‍ ആരംഭിച്ചിട്ടുണ്ട്.