ഗൂഗിൾ സിഇഒ പിച്ചൈ വിളിച്ചത് ട്രംപിനെ, ഫോണിൽ സംസാരിച്ചത് മസ്ക്:വന്നുവന്ന് ആരാണ് ശരിക്കും അമേരിക്കയുടെ തലൈവർ

നിയുക്ത അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ കൂടെ സന്തത സഹചാരിയായി ഇലോൺ മസ്കും. ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ ട്രംപിനെ അഭിനന്ദിക്കാനായി ഫോൺ ചെയ്തപ്പോൾ മസ്കും സംസാരിച്ചെന്നാണ് ഇപ്പോൾ പുറത്തു വരുന്ന വിവരം. കമലയുമായ തിരഞ്ഞെടുപ്പ് പോരിൽ വിജയിച്ച ട്രംപിനെ പിച്ചൈ അഭിനന്ദിക്കാനായി വിളിച്ചിരുന്നു എന്ന് അന്നു തന്നെ റിപ്പോർട്ടുകളുണ്ടായിരുന്നു. പക്ഷേ മസ്കും ആ അവസരത്തിൽ പിച്ചൈയോട് സംസാരിച്ചിരുന്നു എന്ന വാർത്ത ഇപ്പോളാണ് പുറത്തു വരുന്നത്.

തിരഞ്ഞെടുപ്പ് വേളയിൽ ഗൂഗിളിനെതിരെ ആഞ്ഞടിച്ച വ്യക്തിയാണ് മസ്ക്. ഗൂഗിളിൻ്റെ സേർച്ച് റിസൾട്ടിൽ പക്ഷപാതം ഉണ്ടെന്നായിരുന്നു മസ്കിൻ്റെ വാദം. ട്രംപുമായി ബന്ധപ്പെട്ട വിവരം തിരയുമ്പോൾ കമല ഹാരിസിൻ്റെ വിവരങ്ങളാണ് വരുന്നതെന്നായിരുന്നു മസ്കിൻ്റെ ആരോപണം. ഏതായാലും ട്രംപ് വിജയിച്ചതോടെ മസ്ക് ആരോപണങ്ങൾക്കും വിമർശനങ്ങൾക്കും അവധികൊടുത്തിരിക്കുകയാണ്.

സുന്ദർ പിച്ചൈയുമായി മാത്രമല്ല പല ലോക നേതാക്കളും ട്രംപിനെ അഭിനന്ദിക്കാൻ വിളിച്ചപ്പോൾ മസ്കും സംസാരിച്ചതായാണ് വിവരം. മാത്രമല്ല ഇറാനുമായി സന്ധി സംഭാഷണത്തിനും മസ്ക് പോയതായും യുക്രെയ്ൻ പ്രസിഡൻ്റ് സെലൻസ്കിയെ ഫോണിൽ വിളിച്ചതായും വാർത്തകളുണ്ടായിരുന്നു. തൻ്റെ ഇഷ്ടതോഴൻ എന്നാണ് ട്രംപ് മസ്കിനെ വിശേഷിപ്പിച്ചിരിക്കുന്നത്.

സ്‌പേസ് എക്‌സ് സ്റ്റാർഷിപ്പ് റോക്കറ്റിൻ്റെ വിക്ഷേപണ സമയത്തും നവംബർ 16 ന് നടന്ന അൾട്ടിമേറ്റ് ഫൈറ്റിംഗ് ചാമ്പ്യൻഷിപ്പ് (യുഎഫ്‌സി) വേദിയിലും ഉൾപ്പെടെ വിവിധ പരിപാടികളിൽ ഇരുവരും ഒരുമിച്ചുണ്ടായിരുന്നു.

Google CEO Sundar Pichai calls Trump Elon Musk also Joins the call

More Stories from this section

family-dental
witywide