ചെലവു ചുരുക്കൽ: ഗൂഗിളിൽ വീണ്ടും കൂട്ട പിരിച്ചുവിടൽ

സാൻഫ്രാൻസിസ്‌കോ: ചെലവുചുരുക്കലിൻ്റെ ഭാഗമായി വീണ്ടും ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി ഗൂഗിൾ. വോയ്‌സ്‌ അസിസ്റ്റിങ്‌, ഓഗ്മെൻ്റഡ് റിയാലിറ്റി വിഭാഗത്തിലെ നൂറുകണക്കിന്‌ ജീവനക്കാരെയാണ്‌ പറഞ്ഞുവിടുന്നത്‌. വിഭവങ്ങളുടെ ഫലപ്രദമായ ഉപയോഗം സാധ്യമാക്കാനാണ് മാറ്റം കൊണ്ടുവരുന്നത് എന്നാണ് കമ്പനിയുടെ വിശദീകരണം. എത്ര പേരുടെ ജോലി പോകുമെന്ന് കൃത്യമായി പറഞ്ഞിട്ടില്ല.

ഒരു വർഷം മുമ്പ് 12,000 ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. ജോലി നഷ്ടപ്പെട്ടവർക്ക് ഗൂഗിളിലെതന്നെ മറ്റ് തസ്തികകളിലേക്ക് അപേക്ഷിക്കാനുള്ള അവസരവും കമ്പനി നൽകിയിട്ടുണ്ട്. അതിനിടെ ആൽഫബെറ്റ് വർക്കേഴ്‌സ് യൂണിയൻ പിരിച്ചുവിടലിനെതിരെ രംഗത്തുവന്നു. വർഷം തോറും അടിക്കടി ലാഭമുണ്ടാക്കുന്ന കമ്പനി ഇങ്ങനെ തൊഴിലാളികളെ പിരിച്ചു വിടുന്നത് അംഗീകരിക്കാനാവില്ല എന്ന് അവർ എക്സിൽ കുറിച്ചു.

Google lays off hundreds of employees to reduce expenses

More Stories from this section

family-dental
witywide