പ്രതിപക്ഷത്തെ തള്ളി ​ഗവർണർ; തദ്ദേശ വാർഡ് വിഭജന ബില്ലിൽ ഒപ്പുവച്ചു, വിജ്ഞാപനമിറക്കി

തിരുവനന്തപുരം: കേരളത്തിലെ പ്രതിപക്ഷത്തിന്റെ ആവശ്യം തള്ളി തദ്ദേശ വാർഡ് വിഭജന ബില്ലിൽ സംസ്ഥാന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പുവച്ചു. തദ്ദേശസ്ഥാപനങ്ങളിൽ വാർഡുകളുടെ എണ്ണം കൂട്ടാനുള്ള ബില്ലിലാണ് ഗവർണർ ഇപ്പോൾ ഒപ്പുവച്ചിരിക്കുന്നത്. ചർച്ച കൂടാതെ പാസാക്കിയ ബില്ലിൽ ഒപ്പിടരുതെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഗവർണർക്ക് കത്ത് നൽകിയിരുന്നു. ഈ ആവശ്യം തള്ളിയാണ് ഗവര്‍ണര്‍ ബില്ലിൽ ഒപ്പുവച്ചത്.

സബ്‍ജറ്റ് കമ്മിറ്റിക്ക് വിടാതെയാണ് ബിൽ പാസാക്കിയത്. അസാധാരണ ഘട്ടങ്ങളിൽ മാത്രമാണ് ബിൽ സബ്ജറ്റ് കമ്മിറ്റിക്ക് വിടാതെ പാസാക്കാറുള്ളത്. പ്രതിപക്ഷം സഹകരിക്കാത്തത് കൊണ്ടാണ് ബില്‍ അഞ്ച് മിനുട്ടുകൊണ്ട് പാസാക്കിയതെന്നാണ് അന്ന് മന്ത്രി എം ബി രാജേഷ് പ്രതികരിച്ചത്.

സംസ്ഥാന തദ്ദേശ സ്ഥാപനങ്ങളിലെ വാർഡ് വിഭജനത്തിനായി ഡീലിമിറ്റേഷൻ കമ്മീഷൻ രൂപീകരിച്ച് സർക്കാർ വിജ്ഞാപനമിറക്കിയിരുന്നു. സംസ്ഥാന തfരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാനാണ് കമ്മീഷൻ ചെയർമാൻ. ഐഎഎസ് ഉദ്യോഗസ്ഥരായ രത്തൻ ഖേൽക്കർ, കെ ബിജു, എസ് ഹരികിഷോർ, കെ വാസുകി എന്നിവരാണ് അംഗങ്ങൾ. ഓരോ തദ്ദേശ സ്ഥാപനങ്ങളിലും ഒരു വാർഡ് വീതം കൂട്ടാനാണ് തീരുമാനം. തദ്ദേശ സ്ഥാപനങ്ങളുടെ വാര്‍ഡുകളുടെ എണ്ണം കൂട്ടാൻ നിയമസഭ നേരത്തെ ബില്ല് പാസാക്കിയിരുന്നു. ഇതിനെതിരെ ഗവർണർക്ക് പ്രതിപക്ഷം കത്തുനൽകിയെങ്കിലും അവഗണിച്ചാണ് ഗവർണറുടെ നിലപാട്.

941 ഗ്രാമപഞ്ചായത്തുകളിലായി 15,962 വാർഡുകളാണ് നിലവില്‍ ഉള്ളത്. പുതിയ ബിൽ നിയമായതോടെ ഇതിൽ മാറ്റം വരും. നഗരസഭകളിലെയും കോർപ്പറേഷനുകളിലെയും വാർഡുകളുടെ എണ്ണം വർദ്ധിക്കും.

More Stories from this section

family-dental
witywide