തിരുവനന്തപുരം: താന്‍ കേന്ദ്ര സുരക്ഷ ആവശ്യപ്പെട്ടിട്ടില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സുരക്ഷയില്‍ തീരുമാനമെടുത്തത് കേന്ദ്ര സര്‍ക്കാരാണ്. തിരുവനന്തപുരത്ത് മസ്‌കറ്റ് ഹോട്ടലില്‍ നടന്ന പരിപാടിയില്‍ പങ്കെടുത്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
22 പ്രതിഷേധക്കാരെ തടയാന്‍ സ്ഥലത്ത് നൂറ് പൊലീസുകാരുണ്ടായിരുന്നു. എന്നിട്ടും ആരും തടഞ്ഞില്ല. ആരാണ് പൊലീസിനെ തടഞ്ഞത്? താന്‍ പ്രതിഷേധിക്കുമ്പോഴാണ് പൊലീസ് കേസെടുക്കുന്നത്. മുഖ്യമന്ത്രിക്ക് പൊലീസ് ഇതുപോലെയാണോ സുരക്ഷയൊരുക്കുന്നത്? തന്റെ കാറിലിടിക്കാതെ തന്നെ ഇടിക്കൂവെന്നും ഗവര്‍ണര്‍ പറഞ്ഞു.