‘അതിക്രൂരം, നാണക്കേട്’, പന്തീരാങ്കാവിൽ നവവധുവിനോടുള്ള ഭർത്താവിന്‍റെ ക്രൂരതയിൽ പ്രതികരിച്ച് ഗവർണർ; സർക്കാരിനോട് റിപ്പോർട്ട് തേടി

തിരുവനന്തപുരം: പന്തീരാങ്കാവിൽ നവവധുവിനെ ഭർത്താവ് ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ രൂക്ഷമായി പ്രതികരിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രംഗത്ത്. നിർഭാഗ്യകരവും നാണക്കേട് ഉണ്ടാക്കുന്നതുമായ സംഭവമാണ് നടന്നത്. ഇത്രയും മനുഷ്യത്വരഹിതമായി പെരുമാറാൻ മനുഷ്യർക്ക് എങ്ങനെയാണ് കഴിയുന്നതെന്ന് മനസിലാകുന്നില്ല. അതിക്രൂരമായ സംഭവമാണ് നടന്നതെന്നും ഗവർണർ അഭിപ്രായപ്പെട്ടു. വിഷയത്തിൽ സംസ്ഥാന സർക്കാരിനോട് റിപ്പോർട്ട് തേടിയെന്നും ആരിഫ് മുഹമ്മദ് ഖാൻ വ്യക്തമാക്കി. റിപ്പോർട്ട് ലഭിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് അദ്ദേഹം വിവിരിച്ചു. കേസ് ആദ്യം അന്വേഷിച്ച ഇൻസ്‌പെക്‌ടർക്ക് വീഴ്‌ച പറ്റിയെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് രാജ്‌ഭവന്റെ ഇടപെടലെന്നത് ശ്രദ്ധേയമാണ്.

അതിനിടെ നവവധുവിനെ മർദ്ദിച്ചെന്ന് സമ്മതിച്ച് പ്രതി രാഹുൽ പി ഗോപാൽ സാമൂഹിക മാധ്യമത്തിലൂടെ രംഗത്തെത്തി. ഭാര്യയെ തല്ലിയെന്നൊരു തെറ്റ് തന്റെ ഭാഗത്തുണ്ടായെന്നും എന്നാൽ സ്ത്രീധനത്തിന്‍റെയോ കാറിന്‍റെയോ പേരിലല്ലെന്നും രാഹുൽ ന്യായീകരിച്ചു. ജർമനിയിൽ ജോലി ചെയ്യുന്ന തനിക്ക് നാട്ടിൽ കാറിന്റെ ആവശ്യമില്ല. താൻ രാജ്യം വിട്ടെന്നും രാഹുൽ ലൈവിൽ പറഞ്ഞു. നാട്ടിൽ നിൽക്കാൻ കഴിയാത്ത സാഹചര്യമായതിനാലാണ് രാജ്യം വിടേണ്ടി വന്നതെന്നും പെൺകുട്ടിയുടെ ബന്ധുക്കളുടെ ഭാഗത്തുനിന്നും ഭീഷണി ഉണ്ടായതിനു പിന്നാലെയാണ് ഇങ്ങനെ ചെയ്തതെന്നും രാഹുൽ വിവരിച്ചു. എന്റെ ഭാവി എന്താകുമെന്ന് എനിക്കറിയില്ല. ഇപ്പോൾ ഭക്ഷണം പോലും കഴിക്കാതെ ഏതോ സ്ഥലത്ത് തെണ്ടിത്തിരിഞ്ഞ് പണ്ടാരമടങ്ങി നടക്കുകയാണെന്നും പ്രതി വിശദീകരിച്ചു.

governor seeks report on panthirankavu abuse case

Also Read

More Stories from this section

family-dental
witywide