രണ്ട് മണിക്കൂര്‍ നേരം കച്ചവടം മുടങ്ങിയതിന് നഷ്ടപരിഹാരം; ചായക്കടക്കാരന് ആയിരം രൂപ നല്‍കി ഗവര്‍ണര്‍

കൊല്ലം: എസ്എഫ്ഐ കരിങ്കൊടി പ്രതിഷേധം നടത്തിയതിനു പിന്നാലെ കാറില്‍ നിന്ന് പുറത്തിറങ്ങി സമീപത്തെ ചായക്കടയ്ക്കു മുന്‍പില്‍ കുത്തിയിരിപ്പ് സമരം നടത്തിയതിനെ തുടര്‍ന്ന് കച്ചവടം മുടങ്ങിയ കടയുടമയ്ക്ക് ഗവര്‍ണറുടെ വക നഷ്ടപരിഹാരം. ആയിരം രൂപയാണ് കടയുടമയ്ക്ക് നഷ്ടപരിഹാരമായി നല്‍കിയത്. രണ്ടുമണിക്കൂറോളം നേരമാണ് ഗവര്‍ണര്‍ കുത്തിയിരുപ്പ് സമരം നടത്തിയത്. ഈ സമയം കടയില്‍ കച്ചവടം നടക്കാതിരുന്നതിലുള്ള നഷ്ടപരിഹാരമായാണ് തുക നല്‍കിയത്. ഗവര്‍ണറുടെ പഴ്സനല്‍ സ്റ്റാഫ് കടക്കാരന് പണം നല്‍കി.

നിലമേലില്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചതിനു പിന്നാലെയാണ് കാറില്‍നിന്നു പുറത്തിറങ്ങി റോഡിലിറങ്ങി ഗവര്‍ണര്‍ പ്രതിഷേധിച്ചത്. പ്രതിഷേധിച്ചവരെ അറസ്റ്റു ചെയ്യണമെന്ന ആവശ്യപ്പെട്ടായിരുന്നു ഗവര്‍ണറുടെ പ്രതിഷേധം. എഫ്ഐആര്‍ കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഒടുവില്‍ എഫ്ഐആര്‍ കണ്ടതിനു ശേഷമാണ് ഗവര്‍ണര്‍ പ്രതിഷേധം അവസാനിപ്പിച്ചത്.

More Stories from this section

family-dental
witywide