സിനിമ നയം രൂപീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു, ഷാജി എന്‍ കരുണിന്റെ നേതൃത്വത്തില്‍ ആശയവിനിമയം നടക്കുന്നു: മന്ത്രി പി. രാജീവ്

കൊച്ചി: ഏറെ കോളിളക്കം സൃഷ്ടിച്ച് ഇന്നലെ പുറത്തുവന്ന ഹേമ കമ്മറ്റി റിപ്പോര്‍ട്ടില്‍ സജീവമായ ചര്‍ച്ചകള്‍ തുടരുമ്പോള്‍ സിനിമ നയം രൂപീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി മന്ത്രി പി രാജീവ്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ മൊഴികളില്‍ നിയമനടപടികള്‍ സ്വീകരിക്കുന്നതില്‍ ചര്‍ച്ച നടക്കുന്നുവെന്നും ആവശ്യമായ പരിശോധനകള്‍ക്ക് ശേഷമാകും തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, സിനിമ നയം രൂപീകരിക്കാന്‍ ഷാജി എന്‍ കരുണിന്റെ നേതൃത്വത്തില്‍ ആശയവിനിമയം നടക്കുന്നുവെന്നും മന്ത്രി ചൂണ്ടിക്കാട്ടി. നിഗൂഢതകള്‍ നീക്കുന്നതിന് സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. മലയാള സിനിമയ്ക്ക് ഭൂഷണമല്ലാത്ത പല പ്രവര്‍ത്തനങ്ങളും നടക്കുന്നുണ്ടെന്നും അതിന്റെ അടിവേര് അറുക്കാനുള്ള സമരമാണ് സിനിമയിലെ വനിതകള്‍ നടത്തുന്നതെന്നും പി രാജീവ് പറഞ്ഞു.

ജസ്റ്റിസ് ഹേമ തന്നെ സ്വകാര്യത മാനിക്കണം എന്ന് ആവശ്യപ്പെട്ടിരുന്നു അത് കൊണ്ടാണ് റിപ്പോര്‍ട്ട് പുറത്തുവിടാന്‍ വൈകിയതെന്നും അദ്ദേഹം പറഞ്ഞു.

More Stories from this section

family-dental
witywide