തിരുവനന്തപുരം: തിരുവനന്തപുരത്ത് മൂന്ന് വയസുകാരനെ തിളച്ച ചായ ഒഴിച്ച് പൊള്ളിച്ച സംഭവത്തില്‍ ക്രൂരത കാട്ടിയ മുത്തച്ഛന്‍ അറസ്റ്റില്‍. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കുട്ടിയുടെ അമ്മയുടെ രണ്ടാനച്ഛനായ മണ്ണന്തലയിലെ ഉത്തമനെയാണ് അറസ്റ്റ് ചെയ്തത്. ഗുരുതരമായി പരിക്കേറ്റ കുട്ടി എസ്.എ.ടി ആശുപത്രിയില്‍ ചികിത്സയിലാണ്. ഈ മാസം 24 നായിരുന്നു കുട്ടിക്കെതിരെ ആക്രമണം നടന്നത്.
വട്ടിയൂര്‍ക്കാവ് സ്വദേശികളായ ദമ്പതികളുടെ മകനാണ് പൊള്ളലേറ്റത്. കുട്ടിയെ അമ്മൂമ്മയെ ഏല്‍പ്പിച്ച് അമ്മ ജോലിക്കു പോയ സമയത്താണ് മുത്തഛന്‍ ക്രൂരത കാട്ടിയത്. കുട്ടിയുടെ ദേഹത്ത് തിളച്ച ചായ ഒഴിച്ച് പൊള്ളിക്കുകയായിരുന്നു.
അതേസമയം, കുട്ടിയെ മുത്തച്ഛന്‍ ഉപദ്രവിക്കാറുണ്ടെന്നും ചൈല്‍ഡ് ലൈന്‍ വഴി പരാതി നല്‍കിയിട്ടും പൊലീസ് കേസെടുത്തില്ലെന്നും കുട്ടിയുടെ അച്ഛന്‍ പറയുന്നു.