യുഎസിനു പിന്നാലെ കീവിൽ ഇറ്റലിയുടെയും ഗ്രീസിന്റെയും ഹംഗറിയുടെയും സ്പെയിനിന്റെയും സ്ഥാനപതികാര്യാലയങ്ങൾ അടച്ചിട്ടു

കീവ്: ബുധനാഴ്ച റഷ്യൻ വ്യോമാക്രമണത്തിന് സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെത്തുടർന്ന് യുക്രൈൻ തലസ്ഥാനമായ കീവിലെ യുഎസ്സ്ഥാ നപതികാര്യാലയം ഒരുദിവസത്തേക്ക് അടച്ചതിനു പിന്നാലെ, ഇറ്റലിയുടെയും ഗ്രീസിന്റെയും ഹംഗറിയുടെയും സ്പെയിനിന്റെയും സ്ഥാനപതികാര്യാലയങ്ങളും ഒരുദിവസത്തേക്ക് അടച്ചിട്ടു. നാറ്റോ അംഗങ്ങളാണ് ഇവയെല്ലാം.

എന്നാൽ, ബ്രിട്ടീഷ് കാര്യാലയം പ്രവർത്തിച്ചു. സുരക്ഷിത അഭയസ്ഥാനം നോക്കിവയ്ക്കാനും മുന്നറിയിപ്പുണ്ടായാലുടൻ അവിടെ അഭയംതേടാനും കീവിലെ യുഎസ് പൗരരോട് സ്ഥാനപതികാര്യാലയം നിർദേശിച്ചു. ഏതാണ്ട് ദിവസേനയെന്നോണം വ്യോമാക്രമണമുണ്ടാകുന്ന യുക്രൈനിൽ പതിവില്ലാതെയാണ് യുഎസ്ഇത്തരമൊരു നിർദേശമിറക്കിയത്.

അതേസമയം, സ്ഥാനപതികാര്യാലയങ്ങൾ അടച്ച നടപടിയെ വിമർശിച്ച യുക്രൈൻ റഷ്യയുടെ ആക്രമണമുന്നറിയിപ്പ് ‘സൈക്കോളജിക്കൽ യുദ്ധ’മാണെന്ന് പ്രതികരിച്ചു.

യുഎസ് നിർമിത ദീർഘദൂര മിസൈലുകൾ കഴിഞ്ഞദിവസം യുക്രൈൻ ആക്രമണത്തിനുപയോഗിച്ചിരുന്നു. യുഎസ് പ്രസിഡന്റ് ജോ ബൈഡൻ അനുമതി നൽകിയതനുസരിച്ച് അയച്ച മിസൈൽ റഷ്യയുടെ ബ്രയാൻസ്ക് മേഖലയിലെ ആയുധസംഭരണകേന്ദ്രത്തിൽ പതിച്ചു. ദീർഘദൂര ആയുധമുപയോഗിച്ച് റഷ്യയുടെ ഏറെയുള്ളിൽ ആക്രമണം നടത്താൻ പാശ്ചാത്യശക്തികൾ അനുവദിച്ചാൽ യുക്രൈൻ യുദ്ധം ആ രാജ്യങ്ങളുമായുള്ള യുദ്ധമായി മാറുമെന്ന് പ്രസിഡന്റ് പുടിൻ സെപ്റ്റംബറിൽ പറഞ്ഞിരുന്നു.

Greek, Italian, and Spanish embassies in Kiyv Closed

More Stories from this section

family-dental
witywide