
ലഖ്‌നൗ: ഭക്ഷണം വിളമ്പാന്‍ വൈകിയെന്നാരോപിച്ച് വിവാഹപ്പന്തലില്‍ നിന്നിറങ്ങിപ്പോയി വരനും കുടുംബവും. എന്നാല്‍ നിശ്ചിയിച്ച വിവാഹം മുടങ്ങിയതോടെ വരന്‍ തന്റെ ബന്ധുവിനെ വിവാഹം കഴിക്കുകയാണ് ചെയ്തത്. ഉത്തര്‍പ്രദേശിലെ ചന്ദൗലിയിലാണ് സംഭവം.
താനുമായുള്ള വിവാഹം മുടക്കാന്‍ വരനും കുടുംബവും മനപ്പൂര്‍വം പ്രശ്‌നങ്ങളുണ്ടാക്കിയെന്നും അതാണ് വിവാഹം മുടങ്ങാന്‍ കാരണമെന്നും ആരോപിച്ച് വധുവും കുടുംബവും പരാതി നല്‍കുകയും ചെയ്തു. ചടങ്ങ് നടക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് വരന്റെ കുടുംബത്തിന് ഒന്നര ലക്ഷം രൂപ നല്‍കിയതായും വധുവിന്റെ കുടുംബം അവകാശപ്പെട്ടു.
ഡിസംബര്‍ 22 നായിരുന്നു സംഭവം. വിവാഹ ഘോഷയാത്ര ഹമിദ്പൂര്‍ ഗ്രാമത്തിലെ വീട്ടിലെത്തിയപ്പോള്‍, വരനും ബന്ധുക്കള്‍ക്കും കുടുംബം ഊഷ്മളമായ സ്വീകരണം നല്‍കി. വരനും കുടുംബവും എത്തി, ഭക്ഷണം കഴിച്ചു, തുടര്‍ന്ന് എന്റെ മാതാപിതാക്കളെ അപമാനിക്കുകയും ആക്രമിക്കുകയും ചെയ്തു. പിന്നീട് വിവാഹത്തില്‍ നിന്നും പിന്മാറി. ഞാന്‍ നീതിക്കായി പൊലീസിനെ സമീപിച്ചു- വധു പറഞ്ഞു.
അതേസമയം, അതിഥികള്‍ ഭക്ഷണം കഴിക്കാന്‍ ഇരുന്നതോടെ വരന് ഭക്ഷണം വിളമ്പാന്‍ അല്‍പം താമസമുണ്ടായതായും വധു പറഞ്ഞു. വരന്റെ ഒപ്പമെത്തിയ 200 ഓളം അതിഥികള്‍ക്ക് ഭക്ഷണം നല്‍കിയതിന്റെ പേരില്‍ കുടുംബത്തിന് ഏഴുലക്ഷം രൂപയുടെ നഷ്ടമുണ്ടായതായും യുവതിയുടെ അമ്മ പരാതിയില്‍ ചൂണ്ടിക്കാട്ടി.