സ്ത്രീധനമായി 20 ലക്ഷം വിലയുള്ള മറ്റൊരു കാർ കൂടി വേണമെന്ന് വരന്‍; വിവാഹവേദിയില്‍ തമ്മിൽത്തല്ല്, പൊലീസെത്തി

ലഖ്‌നൗ: സ്ത്രീധനമായി മറ്റൊരു കാർ കൂടി വരൻ ആവശ്യപ്പെട്ടതോടെ വിവാഹവേദിയില്‍ സംഘര്‍ഷം. ഒടുവിൽ പൊലീസെത്തിയാണ് പ്രശ്നം അവസാനിപ്പിച്ചത്. ഉത്തര്‍പ്രദേശിലെ ബിജ്‌നോറിലാണ് സംഭവം. വിവാഹവേദിയില്‍ താലി കെട്ടുന്നതിന് തൊട്ടുമുമ്പാണ് പ്രശ്നങ്ങളുടെ തുടക്കം.

വിവാഹം നടക്കണമെങ്കിൽ സ്ത്രീധനമായി മറ്റൊരു കാർ കൂടി വേണമെന്ന് വരന്‍ ആവശ്യപ്പെട്ടു. കാർ നൽകിയില്ലെങ്കിൽ വിവാഹത്തില്‍നിന്ന് പിന്മാറുമെന്ന് വരനും കുടുംബവും വധുവിന്റെ വീട്ടുകാരെ ഭീഷണിപ്പെടുത്തി. സൈദ്പുരി സ്വദേശിയായ വരനും കുടുംബവുമാണ് പ്രശ്നമുണ്ടാക്കിയത്. ചടങ്ങുകള്‍ ആരംഭിക്കുന്നതിന് മുന്നോടിയായി വരന്‍ ഒരു എസ്.യു.വി. കൂടി സ്ത്രീധനമായി ചോദിക്കുകയായിരുന്നു.

ഏകദേശം 20 ലക്ഷം രൂപ വിലയുള്ള കാറാണ് ഇയാള്‍ അധിക സ്ത്രീധമായി ആവശ്യപ്പെട്ടത്. വിവാഹവേദിയില്‍വെച്ച് കാര്‍ കിട്ടിയില്ലെങ്കില്‍ പിന്മാറുമെന്നും ഭീഷണിപ്പെടുത്തി. ഇതോടെ വധുവിന്റെ വീട്ടുകാര്‍ രോഷാകുലരാകുകയും തർക്കം സംഘർഷത്തിൽ കലാശിക്കുകയും ചെയ്തു. ഒടുവില്‍ പോലീസെത്തിയാണ് സംഘർഷം അവസാനിപ്പിച്ചത്. ചർച്ചയിൽ ഇരുവിഭാ​ഗവും വിവാഹത്തിൽ നിന്ന് പിന്മാറി.

സ്ത്രീധനമായി നേരത്തെ വാങ്ങിയതെല്ലാം തിരികെനല്‍കാമെന്ന് വരന്റെ വീട്ടുകാര്‍ സമ്മതിച്ചു. വധുവിന്റെ വീട്ടുകാര്‍ക്ക് വിവാഹത്തിനായി ചെലവായ 3.25 ലക്ഷം രൂപയും നല്‍കാമെന്നും വരന്റെ കുടുംബം ഉറപ്പുനല്‍കി.

Groom wanted another suv car as dowry amid marriage function

More Stories from this section

family-dental
witywide