രാജി സന്നദ്ധത പ്രകടിപ്പിച്ചിട്ടില്ല, വാർത്തകൾ തെറ്റെന്നും സുരേഷ് ഗോപി; ‘മോദി മന്ത്രി സഭയില്‍ അംഗമായതിൽ അഭിമാനം മാത്രം’

ഡല്‍ഹി: കേന്ദ്ര സഹമന്ത്രി മാത്രമാക്കിയതിനാൽ സ്ഥാനത്ത് നിന്ന് രാജി സന്നദ്ധത പ്രകടിപ്പിച്ചെന്നുള്ള വാര്‍ത്തകള്‍ നിഷേധിച്ച് സുരേഷ് ഗോപി രംഗത്ത്. കേന്ദ്ര സഹമന്ത്രി സ്ഥാനം രാജിവെക്കില്ലെന്നും മോദി മന്ത്രിസഭയില്‍ എത്തിയതില്‍ അഭിമാനിക്കുകയാണെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ സുരേഷ് ഗോപി വ്യക്തമാക്കി. മോദി സര്‍ക്കാരിന്റെ മന്ത്രി സഭയില്‍ നിന്ന് ഞാന്‍ രാജിവെക്കാന്‍ പോകുന്നു എന്ന തെറ്റായ വാര്‍ത്തയാണ് ചില മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നത്. ഇത് തീര്‍ത്തും തെറ്റാണ്. മോദി സര്‍ക്കാരിന്റെ മന്ത്രിസഭയില്‍ അംഗമാകാനും കേരളത്തിലെ ജനങ്ങളെ പ്രതിനിധീകരിക്കാനും സാധിച്ചത് അഭിമാനകരമായ കാര്യമാണെന്നാണ് താൻ കരുതുന്നതെന്നും സുരേഷ് ഗോപി വിവരിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ കേരളത്തിന്റെ വികസനത്തിനും സമൃദ്ധിക്കും പ്രതിജ്ഞാബദ്ധരാണെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ സുരേഷ് ഗോപി വിശദീകരിച്ചു. അതേ സമയം സഹമന്ത്രിസ്ഥാനത്തില്‍ സുരേഷ് ഗോപി അതൃപ്തനാണെന്ന വാര്‍ത്തകളാണ് നേരത്തെ പുറത്തുവന്നത്. സിനിമ പൂര്‍ത്തിയാക്കാനുണ്ടെന്ന കാരണം പറഞ്ഞ് സ്ഥാനം രാജിവെക്കാന്‍ അദ്ദേഹം ഒരുങ്ങുന്നതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതെല്ലാമാണ് സുരേഷ് ഗോപി തന്നെ ഇപ്പോൾ നിഷേധിച്ച് രംഗത്തെത്തിയത്.

‘Grossly incorrect’: Suresh Gopi denies resigning from Modi 3.0 Council of Ministers

More Stories from this section

family-dental
witywide