സ്‌പേസ് എക്സിന്റെ ഫാല്‍ക്കണ്‍ 9 റോക്കറ്റില്‍ കുതിച്ചുയര്‍ന്ന് ജിസാറ്റ് 20, വിക്ഷേപണം വിജയകരം

ഫ്ളോറിഡ: ഐ.എസ്.ആര്‍.ഒ യുടെ അത്യാധുനിക വാര്‍ത്താ വിനിമയ ഉപഗ്രഹമായ ജിസാറ്റ് 20 വിജയകരമായി വിക്ഷേപിച്ചു. അമേരിക്കന്‍ ശതകോടീശ്വരനായ ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള സ്വകാര്യ ബഹിരാകാശ കമ്പനിയായ സ്‌പേസ് എക്സിന്റെ ഫാല്‍ക്കണ്‍ 9 റോക്കറ്റ് ഉപയോഗിച്ചാണ് ജിസാറ്റ് 20 വിക്ഷേപിച്ചത്.

യുഎസിലെ ഫ്ളോറിഡയിലെ കേപ് കനാവറലിലുള്ള സ്പേസ് കോംപ്ലക്സ് 40 ല്‍ നിന്ന് ഇന്ന് പുലര്‍ച്ചെ 12.01നായിരുന്നു വിക്ഷേപണം. വിദൂര പ്രദേശങ്ങളില്‍ ബ്രോഡ്ബാന്‍ഡ് സേവനങ്ങളും യാത്രാവിമാനത്തിനുള്ളില്‍ ഇന്റര്‍നെറ്റും നല്‍കുന്നതിനും ജിസാറ്റ്-20 ഉപഗ്രഹം സഹായിക്കും. ആന്‍ഡമാന്‍ നിക്കോബാര്‍, ലക്ഷദ്വീപ്, എന്നിവിടങ്ങളിലും അതിവേഗ കണക്ടിവിറ്റി എത്തും.

വിക്ഷേപണം വിജയകരമാണെന്ന് ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്റെ (ഐഎസ്ആര്‍ഒ) വാണിജ്യ വിഭാഗമായ ന്യൂ സ്‌പേസ് ഇന്ത്യ ലിമിറ്റഡിന്റെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ രാധാകൃഷ്ണന്‍ ദുരൈരാജ് പറഞ്ഞു.

GSAT N-2 അല്ലെങ്കില്‍ GSAT 20 എന്ന് പേരിട്ടിരിക്കുന്ന, 4,700 കിലോഗ്രാം ഭാരമുള്ള പൂര്‍ണ വാണിജ്യ ഉപഗ്രഹം ഫ്‌ലോറിഡയിലെ കേപ് കനാവറലിലെ സ്പേസ് കോംപ്ലക്സ് 40 ല്‍ നിന്നാണ് വിക്ഷേപിച്ചത്. ബഹിരാകാശ ആസ്തികള്‍ സുരക്ഷിതമാക്കുന്നതിനായി 2019-ല്‍ സൃഷ്ടിച്ച രാജ്യത്തിന്റെ സായുധ സേനയുടെ പ്രത്യേക ശാഖയായ യുഎസിന്റെ സ്പേസ് ഫോഴ്സില്‍ നിന്നാണ് ലോഞ്ച് പാഡ് സ്പേസ് എക്സ് വാടകയ്ക്കെടുത്തത്.

ജിസാറ്റ് -20 ന്റെ ദൗത്യം 14 വര്‍ഷത്തേക്കാണെന്നും വിക്ഷേപണം വിജയകരമായിരുന്നുവെന്നും ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ. എസ് സോമനാഥ് പറഞ്ഞു, ‘