ഞായറാഴ്ച പുലർച്ചെ ന്യൂയോർക്കിലെ ബ്രൂക്ലിനിൽ സബ്‌വേ ട്രെയിനിൽ ഒരു സ്ത്രീയെ തീകൊളുത്തി കത്തിച്ച് കൊലപ്പെടുത്തിയതിന് ഗ്വാട്ടിമാലക്കാരനായ സെബാസ്റ്റ്യൻ സപെറ്റ (33) പിടിയിൽ. ഏകദേശം ഒരു വർഷം മുമ്പ് ഗ്വാട്ടിമാലയിൽ നിന്ന് യുഎസിൽ എത്തിയ വ്യക്തിയാണ് ഇയാൾ. നിയമപരമായാണോ അതോ നിയമവിരുദ്ധമായാണോ ഇയാൾ രാജ്യത്ത് പ്രവേശിച്ചതെന്ന് വ്യക്തമല്ല.
കോണി ഐലൻഡിലെ സ്റ്റിൽവെൽ അവന്യൂ സബ്‌വേ സ്റ്റേഷനിൽ രാവിലെ 7:30 ഓടെയായിരുന്നു അതിദാരുണ സംഭവം അരങ്ങേറിയത്.
ബ്രൂക്ലിനിലേക്കുള്ള എഫ് ട്രെയിൻ സ്ത്രീ ഉറങ്ങുകയായിരുന്നു. പ്രതി അവരുടെ സമീപം എത്തി ലൈറ്റർ ഉപയോഗിച്ച് അവരുടെ വസ്ത്രത്തിന് തീയിട്ടു. തീ പടർന്ന് ആ സ്ത്രീ അവിടെ വച്ചു തന്നെ വെന്തു മരിച്ചു. മറ്റൊരു സബ് വേ ട്രെയിനിൽ രക്ഷപ്പെടാൻ ശ്രമിച്ച പ്രതി പിടിയിലായി.
ആക്രമണത്തിന് മുമ്പ് ഒരു വഴക്കും നടന്നിട്ടില്ല,കൊലപ്പെടുത്തിയ പ്രതി ഈ സ്ത്രീയെ പരിചയമുള്ള വ്യക്തിയുമല്ല. സ്‌റ്റേഷനിൽ പട്രോളിംഗ് നടത്തുകയായിരുന്ന പൊലീസ് ഉദ്യോഗസ്ഥർ തീയണയ്ക്കാൻ ഓടിയെത്തിയപ്പോഴേക്കും മുഴുവൻ തീപിടിച്ച് നിന്നു കത്തുന്ന സ്ത്രീയെയാണ് കണ്ടത്.
Guatemala migrant set a woman on fire on New York Subway