എന്താകും ട്രംപിന്റെ കേസിലെ വിധി, ഉറ്റുനോക്കി അമേരിക്കൻ രാഷ്ട്രീയം

വാഷിംഗ്ടൺ: തന്നെ ജയിലിൽ അടയ്ക്കാൻ ജുഡീഷ്യൽ സംവിധാനം ആഗ്രഹിക്കുന്നുവെന്ന് മുൻ പ്രസിഡൻ്റും 2024 ലെ റിപ്പബ്ലിക്കൻ പ്രസിഡന്റ് സ്ഥാനാർത്ഥിയുമായ ഡൊണാൾഡ് ട്രംപ്. തനിക്കെതിരെ നടക്കുന്ന വിചാരണയിൽ പ്രതിഷേധിക്കാൻ മാത്രമല്ല, തന്നെ കുറ്റവാളിയെന്ന് വിധിയെഴുതാനുള്ള സാധ്യതയും ട്രംപ് വോട്ടർമാരോട് പറയുന്നു. രാഷ്ട്രീയ റാലികളിലും സോഷ്യൽ മീഡിയയിലും മാധ്യമപ്രവർത്തകരോടും ട്രംപ് ഇക്കാര്യം ആവർത്തിക്കുന്നു. സഹായികളുടെയും നിയമ വിദഗ്ധരുടെ‌യും അഭിപ്രായങ്ങളെയും ട്രംപ് ഇക്കാര്യത്തിൽ കൂട്ടുപിടിക്കുന്നു.

ന്യൂയോർക്ക് നീതിന്യായ വ്യവസ്ഥ തികച്ചും ദുരുപയോഗം ചെയ്യപ്പെട്ടിരിക്കുന്നുവെന്ന് ട്രംപ് വെള്ളിയാഴ്ച മാധ്യമപ്രവർത്തകരോട് പറഞ്ഞു. സംഭവങ്ങൾ ലോകം മുഴുവൻ നിരീക്ഷിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 2016ലെ പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ സ്ത്രീകൾക്ക് പണം നൽകി തനിക്കെതിരെയുള്ള ലൈം​ഗികാരോപണങ്ങൾ വെളിപ്പെടുത്താതിരിക്കാൻ ശ്രമിച്ചുവെന്നാണ് ട്രംപിനെതിരെയുള്ള ആരോപണം. എന്നാൽ, താൻ കുറ്റക്കാരനല്ലെന്നാണ് ട്രംപിന്റെ വാദം.

അതേസമയം, വിധി തനിക്കനുകൂലമാകുമെന്നും ട്രംപ് ശുഭാപ്തിവിശ്വാസം പ്രകടിപ്പിക്കുകയും ചെയ്യുന്നു. കേസിൽ പല നല്ല കാര്യങ്ങളും നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞുയ. പക്ഷേ, ജഡ്ജിയും പ്രോസിക്യൂട്ടർമാരും ജൂറി അം​ഗങ്ങളും രാഷ്ട്രീയ പക്ഷപാതിത്വം കാണിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു. തൻ്റെ രാഷ്ട്രീയ എതിരാളികൾ തന്നെ ജയിലിൽ അടയ്ക്കാൻ എന്തും ചെയ്യുമെന്നും ട്രംപ് ആരോപിച്ചു. വിധി പ്രതികൂലമായാൽ അപ്പീലിന് പോകുമെന്ന് ട്രംപും അനുയായികളും പറയുന്നു. അതേസമയം, കുറ്റവാളിയായി പ്രഖ്യാപിച്ചാൽ പ്രചാരണത്തിൽ എതിർ സ്ഥാനാർഥിയായ ബൈഡനെ ട്രംപ് എങ്ങനെ നേരിടുമെന്നതും ചോദ്യ ചി​ഹ്നമാണ്.A

guilty verdict? Donald Trump and allies facing trouble

More Stories from this section

family-dental
witywide