രാമക്ഷേത്ര വിഷയത്തില്‍ പാര്‍ട്ടി നിലപാട് പ്രതിഷേധാര്‍ഹം; ഗുജറാത്തിലെ കോണ്‍ഗ്രസ് എംഎല്‍എ രാജിവച്ചു

അഹമ്മദബാദ്: രാമക്ഷേത്രവുമായി ബന്ധപ്പെട്ട പാര്‍ട്ടി നിലപാടില്‍ പ്രതിഷേധിച്ച് ഗുജറാത്തിലെ കോണ്‍ഗ്രസ് എംഎല്‍എ രാജിവച്ചു. മുതിര്‍ന്ന് കോണ്‍ഗ്രസ് നേതാവ് സിജെ ചാവ്ഡയാണ് രാജിവച്ചത്. രാമക്ഷേത്ര പ്രതിഷ്ഠയില്‍ രാജ്യത്തെ മുഴുവന്‍ ജനങ്ങളും സന്തോഷിക്കുമ്പോള്‍ സന്തോഷത്തിന്റെ ഭാഗമാകുന്നതിന് പകരം പാര്‍ട്ടി കാണിച്ച നിലപാടില്‍ താന്‍ അസ്വസ്ഥനാണെന്ന് ചാവ്ഡ പറഞ്ഞു. രാജിക്കത്ത് സ്പീക്കര്‍ ശങ്കര്‍ ചൗധരിക്ക് കൈമാറി.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ആഭ്യന്തര മന്ത്രി അമിത് ഷായുടെയും പ്രവര്‍ത്തനങ്ങളെയും നയങ്ങളെയും ഞങ്ങള്‍ പിന്തുണയ്ക്കണം. പക്ഷേ, കോണ്‍ഗ്രസില്‍ ആയിരിക്കുമ്പോള്‍ എനിക്ക് അത് ചെയ്യാന്‍ കഴിയുമായിരുന്നില്ല. അതുകൊണ്ടാണ് ഞാന്‍ രാജിവെച്ചത്’- അദ്ദേഹം പറഞ്ഞു.

ചാവ്ഡയുടെ രാജിയോടെ, 182 അംഗ ഗുജറാത്ത് നിയമസഭയില്‍ കോണ്‍ഗ്രസ് അംഗങ്ങളുടെ എണ്ണം 15 ആയി. ചാവ്ഡ ബിജെപിയില്‍ ചേരുമെന്നാണ് റിപ്പോര്‍ട്ടുകളെങ്കിലും ഇക്കാര്യത്ത്ില്‍ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. നേരത്തെ ആനന്ദ് ജില്ലയിലെ ഖംഭാട്ടില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എ ചിരാഗ് പട്ടേലും രാജിവച്ചിരുന്നു. 25 വര്‍ഷമായി കോണ്‍ഗ്രസില്‍ പ്രവര്‍ത്തിച്ചിട്ടുള്ള സിജെ ചാവ്ഡ വിജാപൂര്‍ നിയോജക മണ്ഡലത്തില്‍ നിന്ന് മൂന്ന് തവണ എംഎല്‍എയായ ആളാണ്.

More Stories from this section

family-dental
witywide