ദില്ലി: ബിൽക്കിസ് ബാനോ കേസിൽ ഗുജറാത്ത് സർക്കാർ പുനഃപരിശോധനാ ഹർജി നൽകി. സുപ്രീം കോടതിയിലാണ് ഗുജറാത്ത് സർക്കാർ പുനഃപരിശോധനാ ഹർജി നൽകിയത്. പ്രതികളെ വിട്ടയച്ചതുമായി ബന്ധപ്പെട്ട് ഗുജറാത്ത് സർക്കാരിനെതിരെ സുപ്രീം കോടതി പരാമർശങ്ങൾ നീക്കണമെന്നതാണ് സംസ്ഥാന സർക്കാരിന്‍റെ പ്രധാന ആവശ്യം. ബിൽക്കിസ് ബാനു കേസിലെ കുറ്റവാളികളുമായി ഒത്തു കളിച്ചാണ് ഗുജറാത്ത് സർക്കാർ പ്രതികളെ വിട്ടയച്ചതെന്ന പരാമർശം നീക്കണമെന്നതാണ് പ്രധാന ആവശ്യം.
2022 ലെ സുപ്രീം കോടതി ഉത്തരവ് പ്രകാരമാണ് പ്രതികളുടെ ശിക്ഷ ഇളവ് നൽകിയതെന്നാണ് ഗുജറാത്ത് സർക്കാർ പുതിയ ഹർജിയിലൂടെ പറയുന്നത്. ഈ സാഹചര്യത്തിൽ പരാമർശം പിൻവലിക്കണമെന്നാണ് സർക്കാർ ആവശ്യപ്പെടുന്നത്. ഇക്കഴിഞ്ഞ ജനുവരി എട്ടാം തിയതിയായിരുന്നു പ്രതികളെ വിട്ടയച്ച സംസ്ഥാന സർക്കാർ തീരുമാനം റദ്ദാക്കിക്കൊണ്ട് സുപ്രീം കോടതി വിമർശനമുന്നയിച്ചത്.
Gujarat govt moves SC to expunge remarks made against it in Bilkis Bano case