ഗെയിമിംഗ് സോണിൽ വൻ തീപിടിത്തം, 9 കുട്ടികളടക്കം 24 പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്; നടുങ്ങി ഗുജറാത്ത്

അഹമ്മദാബാദ്: ഗുജറാത്തിലെ രാജ്‌കോട്ടിലെ ഗെയിമിംഗ് സോണിൽ വൻ തീപിടിത്തത്തിൽ 9 കുട്ടികളടക്കം 24 പേർ കൊല്ലപ്പെട്ടു. ഗുജറാത്തിലെ പ്രശസ്തമായ ടി ആർ പി ഗെയിം സോണിലെ താൽക്കാലിക കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. അവധിക്കാലമായതിനാൽ സെന്ററിൽ ഒട്ടേറെ കുട്ടികൾ എത്തിയിരുന്നു. ദുരന്ത സമയത്ത് നിരവധി പേർ സ്ഥലത്തുണ്ടായിരുന്നതായും മരണ സംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നും പൊലീസ് വ്യക്തമാക്കി. അപകടത്തിൽ പരിക്കേറ്റ നിരവധി പേരെ അഗ്നിശമനസേനയും പൊലീസും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തി.

ഇരുപതോളം മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെടുത്തതെന്ന് രാജ്‌കോട്ട് പോലീസ് കമ്മീഷണർ രാജു ഭാർഗവ സ്ഥിരീകരിച്ചു. മൃതദേഹങ്ങൾ തിരിച്ചറിയാനാകാത്തവിധം കത്തിക്കരിഞ്ഞതിനാൽ ഡി എൻ എ പരിശോധന വേണ്ടി വന്നേക്കുമെന്നും അദ്ദേഹം വിവരിച്ചു. അഗ്നിശമനസേനയുടെ നിരവധി വാഹനങ്ങൾ സ്ഥലത്തെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ഇതിന് ശേഷമാണ് രക്ഷാപ്രവർത്തനം ഊർജ്ജിതമായത്. പരിക്കേറ്റ പലരെയും ആശുപത്രിയിലെത്തിച്ചിട്ടുണ്ട്. യുവരാജ് സിംഗ് സോളങ്കിയുടെ ഉടമസ്ഥതയിലുള്ളതാണ് ഗെയിമിംഗ് സോണിലാണ് ദുരന്തമുണ്ടായത്. തീപിടിത്തത്തിന്‍റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല.

നാടിനെ നടുക്കിയ ദുരന്തത്തിൽ മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലടക്കമുള്ളവർ അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങൾക്കും പരിക്കേറ്റവർക്കും എല്ലാവിധ സഹായവും നൽകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അടിയന്തര രക്ഷാപ്രവർത്തനത്തിനും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കുമായി മുനിസിപ്പൽ കോർപ്പറേഷനും ഭരണകൂടത്തിനും നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ടെന്നും ഭൂപേന്ദ്ര പട്ടേൽ ട്വീറ്റ് ചെയ്തു.

gujarat Rajkot game zone fire Children among 20 killed

More Stories from this section

family-dental
witywide