ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ചെറിയപെരുന്നാള്‍ ബുധനാഴ്ച

ദുബായ്: ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ചെറിയപെരുന്നാള്‍ ബുധനാഴ്ച. മാസപ്പിറവി കാണാത്തതിനാല്‍ റമദാന്‍ 30 പൂര്‍ത്തിയാക്കിയാണ് പെരുന്നാള്‍ ആഘോഷം. യു.എ.ഇ., സൗദി, കുവൈത്ത്, ഖത്തര്‍, ബഹ്‌റൈന്‍ എന്നിവിടങ്ങളിലെല്ലാം ബുധനാഴ്ച പെരുന്നാള്‍ ആഘോഷിക്കും. ഒരു ദിവസം വൈകി റംസാന്‍ വ്രതം ആരംഭിച്ച ഒമാനിലെ ചെറിയപെരുന്നാള്‍ എന്നാണെന്ന് ചൊവ്വാഴ്ച അറിയാം.

മാര്‍ച്ച് 10-നാണ് ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ റംസാന്‍ വ്രതം തുടങ്ങിയത്. ഒമാനില്‍ മാര്‍ച്ച് 11-ന് വ്രതം തുടങ്ങി. റമദാന്‍ അവസാനമാകുമ്പോഴേക്കും 14 മണിക്കൂര്‍ വരെ നീണ്ടതായിരുന്നു വ്രതാനുഷ്ഠാനം.

യു.എ.ഇ. ഈദ് നമസ്‌കാര സമയം

ദുബായ്- 6.20
അബുദാബി- 6.22
ഷാര്‍ജ – 6.17
അജ്മാന്‍- 6.17
അല്‍ഐന്‍- 6.15
ഉമ്മുല്‍ഖുവെയ്ന്‍- 6.13
റാസല്‍ഖൈമ- 6.15
ഫുജൈറ- 6.14
ഖോര്‍ഫക്കാന്‍- 6.14

More Stories from this section

family-dental
witywide