എച്ച് വൺ ബി വിസയുമായി ബന്ധപ്പെട്ട് അമേരിക്ക പ്രഖ്യാപിച്ച മാറ്റങ്ങളെ ഉറ്റുനോക്കുകയാണ് ഇന്ത്യൻ ഐ.ടി. മേഖല. ജോ ബൈഡൻ സർക്കാർ കൊണ്ടുവന്ന പുതിയ മാറ്റമനുസരിച്ച് എച്ച് വൺ ബി വിസ ചട്ടങ്ങളിൽ ഇളവുവന്നിട്ടുണ്ട്.
അമേരിക്കൻ കമ്പനികൾക്ക് വിദഗ്ധ തൊഴിലാളികളെ എളുപ്പം ലഭ്യമാക്കാൻ ഉദ്ദേശിച്ചുള്ള ഈ മാറ്റം ഇന്ത്യക്കും ചൈനയ്ക്കും ഒരേപോലെ ഗുണംചെയ്തിരുന്നു.
എന്നാൽ, ദിവസങ്ങൾക്ക് അപ്പുറം ട്രംപ് അധികാരത്തിലെത്തുമ്പോൾ സ്ഥിതി ഇതേപോലെ തുടരുമോയെന്ന സംശയാണ് ഇപ്പോൾ ഉയരുന്നത്. പ്രഫഷണലുകൾക്ക് അമേരിക്കയിൽ നിശ്ചിതകാലം ജോലിചെയ്യുന്നതിനുള്ള അനുമതിയാണ് എച്ച് വൺ ബി വിസ അനുവദിക്കുന്നത്. വിസ നടപടിക്രമങ്ങളിൽ കാലതാമസം നേരിടുന്നുവെന്ന പരാതി ഏറെനാളായുണ്ട്. ലഭിക്കുന്ന അപേക്ഷകളിൽ നല്ലൊരു പങ്ക് നിരസിക്കപ്പെടുന്ന സാഹചര്യവുമുണ്ട്. ഇത് ഐ.ടി. കമ്പനികൾക്ക് ഗുണകരമല്ല. ഇന്ത്യയിലെ പ്രമുഖ ഐ.ടി. കമ്പനികളിലേറെയും എച്ച് വൺ ബി വസ കാര്യമായ രീതിയിൽ ഉപയോഗപ്പെടുത്തുന്നവരാണ്.
ഇന്ത്യയിൽനിന്ന് കഴിഞ്ഞവർഷം 1.40 ദശലക്ഷം വീസ അപേക്ഷ ലഭിച്ചെന്നാണ് കണക്ക്. ട്രംപ് അധികാരത്തിലെത്തുന്നതോടെ എച്ച് വൺ ബി വിസയിലുൾപ്പെടെ പുതിയ മാനദണ്ഡം കർശനമാകുമോയെന്നാണ് ആശങ്ക. വീസ നിയന്ത്രണം രാജ്യത്തെ ഐ.ടി. കമ്പനികളെ പ്രതികൂലമായി ബാധിക്കും.
H1B Visa Concerns over rump era approaches