കഞ്ചാവ് കേസില്‍ ഒറ്റിയെന്ന് സംശയം : മകനെ തേടിയെത്തിയ പ്രതി അച്ഛനെ വെട്ടി, വീട് ആക്രമിച്ചു

ആലപ്പുഴ: കഞ്ചാവ് കേസില്‍ പൊലീസില്‍ ഒറ്റുകൊടുത്തെന്ന് സംശയത്തിന്റെ പേരില്‍ യുവാവിനെ ആക്രമിക്കാനെത്തിയ പ്രതി അഛനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. ആലപ്പുഴ കൈതവനയിലാണ് സംഭവം. കൈതവന സ്വദേശി ജയകിഷോറിനാണ് വെട്ടേറ്റത്.

ജയകിഷോറിന്റെ മകന്‍ അനന്തുവിനെ തേടിയെത്തിയ ഉദീഷ് എന്നയാളാണ് വെട്ടിയത്. ജയകിഷോറിന്റെ വീട് ആക്രമിക്കുകയും ബൈക്ക് കത്തിക്കുകയും ചെയ്തിട്ടുണ്ട്. പ്രതിയെ പിടികൂടാന്‍ എത്തിയ പോലീസിന് നേരെയും പരാക്രമം നടത്തിയതായാണ് വിവരം.

ഉദീഷിന്റെ പക്കല്‍ നിന്ന് ഒന്നര മാസം മുമ്പ് ഒന്നര കിലോ കഞ്ചാവ് പിടികൂടിയിരുന്നു. അനന്തുവാണ് വിവരം പോലീസില്‍ അറിയിച്ചത് എന്നു പറഞ്ഞായിരുന്നു ആക്രമണം. കാപ്പ കേസില്‍ രണ്ടുമാസം മുമ്പാണ് ഇയാള്‍ ജയില്‍ മോചിതനായത്. തുടര്‍ന്നാണ് ഇന്നത്തെ ആക്രമണം.

More Stories from this section

family-dental
witywide