കൊടും ചൂട്: ഹജ്ജിനിടെ മരിച്ചവരുടെ എണ്ണം 1,301ലേക്ക്, മരിച്ചവരുടെ പക്കല്‍ തിരിച്ചറിയല്‍ രേഖ ഇല്ലാതിരുന്നത് വെല്ലുവിളി

ന്യൂഡല്‍ഹി: സൗദി അറേബ്യയിലെ ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ഥാടനത്തിനിടെ വെല്ലുവിളിയായി ഉയര്‍ന്ന താപനിലയില്‍ 1,300 ല്‍ അധികം ആളുകള്‍ മരിച്ചുവെന്ന് സൗദി അധികൃതര്‍ അറിയിച്ചു. ഇവരില്‍ 83 ശതമാനവും വിശുദ്ധ നഗരമായ മക്കയിലും പരിസരത്തും ഹജ്ജ് കര്‍മ്മങ്ങള്‍ നിര്‍വഹിക്കുന്നതിനായി ദീര്‍ഘദൂരം നടന്ന തീര്‍ഥാടകരാണെന്ന് സൗദി ആരോഗ്യ മന്ത്രി ഫഹദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍ ജലാജെല്‍ പറഞ്ഞു.

മരിച്ച പല തീര്‍ഥാടകരുടെയും പക്കല്‍ തിരിച്ചറിയല്‍ രേഖകള്‍ ഇല്ലാത്തത് അധികൃതരെ വലയ്ക്കുന്നുണ്ട്. അതിനാല്‍ തിരിച്ചറിയല്‍ നടപടികള്‍ വൈകുകയാണ്. മരിച്ചവരെ മക്കയില്‍ അടക്കം ചെയ്തതായി അദ്ദേഹം പറഞ്ഞു.

അതേസമയം, 95 തീര്‍ഥാടകര്‍ ആശുപത്രികളില്‍ ചികിത്സയിലാണെന്നും ഇവരില്‍ ചിലരെ വിമാനമാര്‍ഗം തലസ്ഥാനമായ റിയാദില്‍ ചികിത്സയ്ക്കായി കൊണ്ടുപോയെന്നും മന്ത്രി പറഞ്ഞു.

മരിച്ചവരില്‍ 660-ലധികം പേര്‍ ഈജിപ്തില്‍ നിന്നുള്ളവരാണ്. ഇവരില്‍ 31 പേര്‍ ഒഴികെ എല്ലാവരും അനധികൃത തീര്‍ഥാടകരായിരുന്നുവെന്നും ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു. അനധികൃത തീര്‍ഥാടകരെ സൗദി അറേബ്യയിലേക്ക് പോകാന്‍ സഹായിച്ച 16 ട്രാവല്‍ ഏജന്‍സികളുടെ ലൈസന്‍സ് ഈജിപ്ത് റദ്ദാക്കിയതായി അധികൃതര്‍ അറിയിച്ചു. ഈ വര്‍ഷം ഈജിപ്തില്‍ നിന്നും 50,000 അംഗീകൃത തീര്‍ഥാടകരാണ് സൗദി അറേബ്യയിലേക്ക് തീര്‍ത്ഥാടനത്തിനായി എത്തിയത്.

More Stories from this section

family-dental
witywide