ട്രംപിൻ്റെയും ബൈഡൻ്റെയും ഫോട്ടോഷോപ്പ് ചെയ്ത അർധനഗ്ന ചിത്രം കവറാക്കി ന്യൂയോർക്ക് മാഗസിൻ

ന്യൂയോർക്ക് മാഗസിൻ്റെ ഏറ്റവും പുതിയ ഹെൽത്ത് ഇഷ്യുവിൻ്റെ മുഖചിത്രം വിവാദമാകുന്നു. മുൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെയും പ്രസിഡൻ്റ് ജോ ബൈഡൻ്റെയും ഫോട്ടോഷോപ്പ് ചെയ്ത അർധനഗ്ന ചിത്രമാണ് മാഗസിൻ്റെ മുഖചിത്രം. ഷോർട്സ് മാത്രം ഇട്ട് ഇരുവരും നിൽക്കുന്നു. ഇന്നിട്ട് രണ്ട് രാഷ്ട്രീയ എതിരാളികളെയും മെഡിക്കൽ സ്കെയിലിൽ താരതമ്യം ചെയ്യുകയാണ് ചിത്രം.

ഇത് വൻ തോതിൽ വിമർശനങ്ങൾക്ക് കാരണമായി. ചിത്രം അനുചിതവും അധാർമികവുമാണെന്ന വിമർശനവുമായി നൂറുകണക്കിന് ആളുകൾ രംഗത്തെത്തി.
യുഎസ് പ്രസിഡൻ്റ് സ്ഥാനാർഥിയുടെ പ്രായത്തേയും ആരോഗ്യത്തെയും കുറിച്ചുള്ള ഒരു പ്രസ്താവനയാണിതെന്നും പൊതുജനങ്ങൾക്ക് കൂടുതൽ താൽപ്പര്യമുള്ള വിഷയമാണിതെന്നും വാദിച്ചുകൊണ്ട് മാഗസിൻ അവരുടെ കവറിനെ ന്യായീകരിച്ചു. എന്നിരുന്നാലും സോഷ്യൽ മീഡിയയിൽ ഇതിനെതിരെ വലിയ രോഷം പൊട്ടിപ്പുറപ്പെട്ടിട്ടുണ്ട്. അധാർമികം എന്നാണ് പലരും ഇതിനെ വിശേഷിപ്പിക്കുന്നത്.

Half-Naked picture Of Trump and Biden As cover pic of New York Magazine 

More Stories from this section

family-dental
witywide