ടെൽ അവീവ്: ഇസ്രയേലിനെതിരെ വീണ്ടും മിന്നലാക്രമണവുമായി ഹമാസ്. രണ്ടാമത്തെ വലിയ നഗരമായ ടെല്‍ അവീവ് ലക്ഷ്യമിട്ട് തെക്കന്‍ ഗാസ നഗരമായ റഫയില്‍ നിന്ന് ഹമാസ് തുടരെ എട്ടോളം മിസൈലുകൾ തൊടുത്തെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ടെല്‍ അവീവില്‍ വലിയ മിസൈല്‍ ആക്രണം നടത്തിയെന്ന വിവരം ഹമാസിന്റെ സൈനിക സേനയായ ഇസദീന്‍ അല്‍ ഖസാം ബ്രിഗേഡ്‍സ് ടെലഗ്രാം ചാനലില്‍ പങ്കുവച്ചിട്ടുണ്ട്.
അതേസമയം, ഹമാസിന്റെ മിസൈലുകളിൽ പലതിനെയും ഇസ്രയേലി മിസൈല്‍ പ്രതിരോധ സംവിധാനം തകര്‍ത്തതായി അൽ ജസീറ റിപ്പോർട്ട് ചെയ്തു. മിന്നലാക്രമണത്തിൽ നിരവധി കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു ഹെർസ്‌ലിയ, പേറ്റാ ടിക്വ ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ നിന്ന് റോക്കറ്റ്സ സൈറണുകള്‍ മുഴങ്ങി. നിലവില്‍ റഫായില്‍ ഇസ്രായേല്‍ സൈനികനടപടികള്‍ സ്വീകരിക്കുകയാണ്. അതിനിടെയാണ് ആക്രമണം. നേരത്തെ ഇസ്രയേലിനെതിരെ മുന്നറിയിപ്പുമായി ഇറാനും രംഗത്തെത്തിയിരുന്നു.