ബ്യൂണസ് ഐറിസ്: ഹമാസിനെ ഭീകര സംഘടനയെന്ന് പ്രഖ്യാപിച്ച് ലാറ്റിനമേരിക്കയിലെ പ്രധാന രാജ്യമായ അർജൻ്റീന. രാജ്യത്തെ പലസ്തീൻ സംഘത്തിന്റെ സാമ്പത്തിക സ്വത്തുക്കൾ മരവിപ്പിക്കാനും പ്രസിഡന്റ് യാവിയർ മിലി ഉത്തരവിടുകയും ചെയ്തു. അർജൻ്റീന പ്രസിഡന്റ് യാവിയർ മിലിയുടെ ഓഫീസാണ് പ്രഖ്യാപനം നടത്തിയത്.
അർജൻ്റീന വീണ്ടും പാശ്ചാത്യ നാഗരികതയുമായി ഒത്തുചേരണമെന്ന് മിലേയുടെ ഓഫീസ് വെള്ളിയാഴ്ച പുറപ്പെടുവിപ്പിച്ച ഉത്തരവിൽ പറയുന്നു. മിലിയുടെ ആദ്യ അന്താരാഷ്ട്ര സന്ദർശനം ഇസ്രയേലിലേക്കായിരുന്നു. അർജൻ്റീനയുടെ എംബസി തലസ്ഥാനത്തേക്ക് മാറ്റുമെന്ന് അദ്ദേഹം ഉറപ്പുനൽകി. ഇസ്രയേൽ സർക്കാരിന് പിന്തുണ പ്രഖ്യാപിച്ചാണ് മിലേ ജറുസലേമിലേക്ക് പറന്നത്. ഇസ്രയേലിൻ്റെ 76 വർഷത്തെ ചരിത്രത്തിലെ ഏറ്റവും മാരകമായ ആക്രമാണ് ഒക്ടോബറിൽ നടന്നതെന്ന് അർജന്റീനൻ പ്രസിഡന്റ് അഭിപ്രായപ്പെട്ടു.
1200 പേർ കൊല്ലപ്പെടുകയും 251 പേരെ ബന്ദികളാക്കുകയും ചെയ്ത സംഭവത്തെ തുടർന്നാണ് ഗാസയിൽ ഇപ്പോൾ നടക്കുന്ന യുദ്ധം ആരംഭിച്ചതെന്നും രേഖയില്‍ പറയുന്നു. ഇറാനുമായുള്ള ഹമാസിൻ്റെ അടുത്ത ബന്ധത്തെ കുറിച്ചും പ്രസ്താവനയിൽ പരാമർശിച്ചു. അർജൻ്റീനയിലെ രണ്ട് ജൂതകേന്ദ്രങ്ങളിൽ മാരകമായ തീവ്രവാദ ആക്രമണങ്ങൾ നടത്തിയതായി അർജൻ്റീന കുറ്റപ്പെടുത്തി.
Hamas is terrorist organization, says Argentina