ഇസ്രയേല്‍ വെടിനിര്‍ത്തല്‍ നിര്‍ദേശം പലസ്തീന്റെ ആവശ്യങ്ങള്‍ പാലിച്ചല്ലെന്ന് ഹമാസ്

ന്യൂഡല്‍ഹി: ഇസ്രയേലിന്റെ വെടിനിര്‍ത്തല്‍ നിര്‍ദ്ദേശം പലസ്തീന്റെ ആവശ്യങ്ങള്‍ നിറവേറ്റുന്നില്ലെന്ന് കുറ്റപ്പെടുത്തി ഹമാസ്. വെടിനിര്‍ത്തല്‍ സംബന്ധിച്ച ഇസ്രായേല്‍ നിര്‍ദ്ദേശം പലസ്തീന്‍ ഗ്രൂപ്പുകളുടെ ആവശ്യങ്ങളൊന്നും പാലിച്ചില്ലെന്നും, ഇത് കൂടുതല്‍ പഠിച്ച് മധ്യസ്ഥര്‍ക്ക് മറുപടി നല്‍കുമെന്നും ഹമാസ് ചൊവ്വാഴ്ച പറഞ്ഞു.

ഗാസയിലെ യുദ്ധത്തില്‍ നിന്ന് കരകയറാന്‍ ലക്ഷ്യമിട്ട് കെയ്റോയില്‍ നടന്ന ചര്‍ച്ചയില്‍ ഈജിപ്ഷ്യന്‍, ഖത്തര്‍ മധ്യസ്ഥര്‍ ഹമാസിന് നല്‍കിയ നിര്‍ദേശത്തിന്‍മേലായിരുന്നു അതൃപ്തി പ്രകടിപ്പിച്ചത് സംഘം രംഗത്തെത്തിയത്.

അതേസമയം, വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടയിലും സെന്‍ട്രല്‍ ഗാസയിലെ ദേര്‍ അല്‍-ബാലയിലും എന്‍ക്ലേവിന്റെ തെക്കേ അറ്റത്തുള്ള റഫയിലും ചൊവ്വാഴ്ച ഇസ്രായേല്‍ സൈന്യം വ്യോമാക്രമണം നടത്തിയതായി റിപ്പോര്‍ട്ടുണ്ട്. ഒരു ദശലക്ഷത്തിലധികം കുടിയൊഴിപ്പിക്കപ്പെട്ട ജനങ്ങള്‍ താമസിക്കുന്ന റഫയില്‍ ഒരു കര ആക്രമണം ഉടന്‍ നടത്തുമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ആവര്‍ത്തിച്ച് പറയുന്നുണ്ട്.

More Stories from this section

family-dental
witywide