തെലങ്കാനയിൽ ക്രിസ്ത്യൻ സ്കൂൾ അടിച്ചുതകർത്തു, വൈദികനെ കാവിഷോൾ അണിയിച്ച് ജയ്ശ്രീറാം വിളിപ്പിച്ചെന്നും ആരോപണം

കൊച്ചി: തെലങ്കാനയിലെ ആദിലാബാദിലെ മദര്‍ തെരേസ സ്‌കൂളില്‍ ഹിന്ദുത്വവാദികള്‍ വൈദികനെ നിര്‍ബന്ധിച്ച് ‘ജയ് ശ്രീം റാം’ വിളിപ്പിച്ച സംഭവത്തില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി അല്‍മായ മുന്നേറ്റം. യൂണിഫോം ധരിക്കാതെ വിദ്യാർഥികൾ എത്തിയത് ചോദ്യം ചെയ്തതിനാണ് സ്കൂൾ മാനേജറും മലയാളിയുമായ വൈദികൻ ഫാ. ജയ്മോൻ ജോസഫിനെ ഒരു കൂട്ടം ഹിന്ദു തീവ്രവാദികൾ കയ്യേറ്റം ചെയ്യുകയും ജയ്ശ്രീറാം വിളിപ്പിക്കുകയും മാപ്പ് പറയിക്കുകയും ചെയ്തത്. സ്കൂളിനു മുന്നിലുണ്ടായിരുന്ന മദർ തെരേസയുടെ രൂപം തകർത്തു. സ്കൂളിൻ്റെ ജനൽ ചില്ലുകളും ചെടിച്ചട്ടികളും അടിച്ചുതകർത്തു.

യൂണിഫോം നിര്‍ബന്ധമായ സ്‌കൂളാണ് ഇത്. ഇവിടെ ഹനുമാന്‍ ദീക്ഷയോടനുബന്ധിച്ച് കാവി വസ്ത്രം ധരിച്ച് സ്‌കൂളില്‍ വരുന്നതിന് മാതാപിതാക്കളുടെ അപേക്ഷ വേണമെന്ന് പറഞ്ഞതിനെ തുടര്‍ന്ന് പുലര്‍ച്ചെ സ്‌കൂളിന് മുന്നില്‍ ജയ് ശ്രീറാം വിളിക്കുകയായിരുന്നു. സ്‌കൂള്‍ മാനേജരായ വൈദികനെ കയ്യേറ്റംചെയ്യുകയും കാവി ഷാള്‍ അണിയിച്ച് ജയ് ശീറാം വിളിപ്പിക്കുകയും ചെയ്തു. – അല്‍മായ മുന്നേറ്റം പറയുന്നു.

വൈദികനെ സ്‌കൂള്‍ ടെറസിന് മുകളില്‍ കയറ്റി നിര്‍ത്തി മാപ്പുപറയിക്കുകയും ജയ് ശ്രീറാം വിളിപ്പിക്കുകയും ചെയ്തു. കൂടാതെ, സ്‌കൂളില്‍ ജോലിചെയ്യാനെത്തിയ കന്യാസ്ത്രീകളെ, കന്യാസ്ത്രീവേഷത്തില്‍ സ്‌കൂളില്‍ കയറ്റില്ലെന്ന് നിര്‍ബന്ധം പിടിച്ചതിനെ തുടര്‍ന്ന് അവര്‍ തിരിച്ചു പോയതായും അല്‍മായ മുന്നേറ്റം ആരോപിച്ചു.

Hanumana Sena Vandalized Christian School in Telangana