മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് താരം ഹാർദ്ദിക് പാണ്ഡ്യയും ഭാര്യ നടാഷ സ്റ്റാൻകോവിച്ചും വേർപിരിയുകയാണെന്ന് സോഷ്യൽമീഡിയയിൽ വ്യാപക ചർച്ച. ഇൻസ്റ്റാഗ്രാമിൽ നടാഷ ഹാർദ്ദിക്കിന്റെ പേര് നീക്കിയതാണ് അഭ്യൂഹങ്ങൾക്ക് കാരണം. നടാഷ സ്റ്റാൻകോവിച്ച് പാണ്ഡ്യ എന്ന പേരിൽ നിന്ന് പാണ്ഡ്യയെ നടാഷ വെട്ടി. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങൾ പങ്കുവെക്കാത്തതും ഐപിഎൽ മത്സരങ്ങളിൽ നടാഷയുടെ അസാനിധ്യവും നടാഷയുടെ ജന്മദിനത്തിന് ഹാർദിക് ആശംസകൾ നേരാത്തതും അഭ്യൂഹങ്ങൾക്ക് ആക്കംകൂട്ടി.
വേർപിരിഞ്ഞാൽ നടാഷയ്ക്ക് സ്വത്തിന്റെ 70 ശതമാനം ജീവനാംശം നൽകേണ്ടി വരുമെന്നാണ് പുതിയ റിപ്പോർട്ടുകൾ. 2020ലാണ് ഹാർദ്ദിക് പാണ്ഡ്യയും സെർബിയൻ നടിയും മോഡലുമായ നടാഷ സ്റ്റാൻകോവിച്ചും വിവാഹിതരായത്. ഇരുവർക്കും ഒരു മകനുമുണ്ട്. വേർപിരിയൽ വാർത്തകളിൽ ഹാർദ്ദിക്കും നടാഷയും ഇതുവരെ പ്രതികരിച്ചിട്ടില്ല.
Hardik pandya and wife natasa divorce rumors