‘എംടി ഇന്നും അധികാരത്തിന്റെ മുഖത്ത് ധീരമായി തുപ്പികൊണ്ടിരിക്കുന്നു’; അഭിനന്ദിച്ച് ഹരീഷ് പേരടി

കോഴിക്കോട്: കോഴിക്കോട് നടന്ന കേരള കേരള ലിറ്റററി ഫെസ്റ്റിവലില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തില്‍ എംടി വാസുദേവന്‍ നായര്‍ നടത്തിയ പ്രസംഗത്തെ പ്രകീര്‍ത്തിച്ച് സിനിമാ താരം ഹരീഷ് പേരടി. ചുള്ളിക്കാടന്‍മാര്‍ മുദ്രാവാക്യങ്ങള്‍ എഴുതി അധികാരികളൂടെ ചന്തി കഴുകികൊടുക്കുമ്പോള്‍ എംടി ഇന്നും അധികാരത്തിന്റെ മുഖത്ത് ധീരമായി തുപ്പികൊണ്ടിരിക്കുന്നു എന്ന് ഹരീഷ് പേരടി ഫെയ്സ്ബുക്കില്‍ കുറിച്ചു.

ഹരീഷ് പേരടിയുടെ കുറിപ്പിന്റെ പൂര്‍ണരൂപം:

ചുള്ളിക്കാടന്‍മാര്‍ മുദ്രാവാക്യങ്ങള്‍ എഴുതി അധികാരികളൂടെ ചന്തി കഴുകികൊടുക്കുമ്പോള്‍ എം.ടി ഇന്നും അധികാരത്തിന്റെ മുഖത്ത് ധീരമായി തുപ്പികൊണ്ടിരിക്കുന്നു…ഒരായിരം അടിമത്വത്തിന്റെ ചുള്ളിക്കാടുകള്‍ക്കിടയില്‍നിന്ന് ധീരമായി എത്തിനോക്കുന്ന ഒരു പൂമൊട്ടാണ് എം.ടി…എം.ടി ജീവിക്കുന്ന കാലത്ത് ജീവിക്കാന്‍ പറ്റിയതാണ് നമ്മുടെ രാഷ്ട്രീയ സംസ്‌ക്കാരം..

എംടിയുടെ വിമര്‍ശനത്തെ ഗീവര്‍ഗീസ് മാര്‍ കൂറിലോസും പ്രകീര്‍ത്തിച്ചിരുന്നു. ഒത്തിരി നാളുകള്‍ക്ക് ശേഷമാണ് ഒരു പ്രമുഖ സാംസ്‌കാരിക നായകനില്‍ നിന്ന് പല്ലുള്ള ഒരു രാഷ്ട്രീയ വിമര്‍ശനം കേള്‍ക്കുന്നത്… എം. ടി. ക്ക് നന്ദി…അധികാരത്തിലുള്ള എല്ലാവരും കേള്‍ക്കേണ്ട ശബ്ദം എന്നായിരുന്നു ഗീവര്‍ഗീസ് കൂറിലോസിന്റെ പ്രതികരണം.

More Stories from this section

family-dental
witywide