വിയോജിപ്പുകൾ ഏറ്റില്ല, സാദിക്കലി തങ്ങളുടെ തീരുമാനത്തിന് കൈയടിച്ച് ലീഗ്, ഹാരിസ് ബീരാൻ രാജ്യസഭാ സ്ഥാനാർഥി, പ്രഖ്യാപിച്ചു

തിരുവനന്തപുരം: സുപ്രീം കോടതി അഭിഭാഷകൻ ഹാരിസ് ബീരാനെ മുസ്ലിം ലീഗിന്‍റെ രാജ്യസഭാ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു. ഇന്ന് തിരുവനന്തപുരത്ത് ചേർന്ന മുസ്ലിം ലീഗ് നേതൃയോഗമാണ് ഹാരിസ് ബീരാനെ സ്ഥാനാർഥി ആക്കാൻ തീരുമാനിച്ചത്. ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി തങ്ങളുടേതാണ് തീരുമാനം. മുതിർന്ന നേതാവ് പി കെ കുഞ്ഞാലിക്കുട്ടി, സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാം തുടങ്ങിയ നേതാക്കൾക്കടക്കം ഇക്കാര്യത്തിൽ വിയോജിപ്പുണ്ടായിരുന്നു. യൂത്ത് ലീഗ് സംസ്ഥാന നേതൃത്വം ഇക്കാര്യത്തിൽ നേരത്തെ പ്രതിഷേധം അറിയിച്ചിരുന്നു. എന്നാൽ സാദിക്കലി തങ്ങളുടെ തീരുമാനത്തിനാണ് ലീഗ് യോഗം കയ്യടി നൽകിയത്.

യൂത്ത് ലീഗ് നേതാക്കളെയാകും ഇക്കുറി രാജ്യസഭ സ്ഥാനാർഥിയായി പരിഗണിക്കുക എന്നായിരുന്നു ലീഗ് നേതൃത്വം ആദ്യം നൽകിയ സൂചന. എന്നാൽ പിന്നീട് സാദിഖലി തങ്ങളുടെ തീരുമാനം മാറുകയായിരുന്നു. ദില്ലി കെ എം സി സി പ്രസിഡണ്ടാണ് ഹാരിസ് ബീരാൻ. സുപ്രിം കോടതിയിൽ ലീഗിന്റെ കേസുകൾ കൈകാര്യം ചെയ്യുന്നതും ഹാരിസ് ബീരാന് തുണയായി.

More Stories from this section

family-dental
witywide