മൂന്നാറില്‍ ഹര്‍ത്താല്‍ : കാട്ടാന ആക്രമണത്തില്‍ മരിച്ച സുരേഷ് കുമാറിന്റെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന്

മൂന്നാര്‍: മൂന്നാര്‍ കന്നിമലയില്‍ ഇന്നലെ രാത്രി 9.30 ഓടെ ഉണ്ടായ കാട്ടാന ആക്രമണത്തില്‍ ഓട്ടോറിക്ഷാ ഡ്രൈവറായ സുരേഷ് കുമാര്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് എല്‍ഡിഎഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.
കെ.ഡി.എച്ച് വില്ലേജ് പരിധിയിലാണ് ഹര്‍ത്താല്‍. അതേസമയം, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റോഡ് ഉപരോധിക്കുമെന്നും അറിയിച്ചിട്ടുണ്ട്.

മരിച്ച ഓട്ടോ ഡ്രൈവര്‍ സുരേഷ് കുമാറിന്റെ പോസ്റ്റുമോര്‍ട്ടം ഇന്ന് നടക്കും. അപകടത്തില്‍ പരുക്കേറ്റ രണ്ടു പേര്‍ മൂന്നാര്‍ ടാറ്റാ ടീ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. എസക്കി രാജ, ഭാര്യ റജീന എന്നിവര്‍ക്കാണ് പരിക്കേറ്റത്.

കന്നിമല തേയില ഫാക്ടറിയിലെ തൊഴിലാളിയായിരുന്നു സുരേഷ് കുമാര്‍. ജോലി കഴിഞ്ഞ് ഓട്ടോയില്‍ വീട്ടിലേക്ക് മടങ്ങുന്നതിനിടയിലാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്. സുരേഷാണ് ഓട്ടോ ഓടിച്ചിരുന്നത്. കാട്ടാന ഓട്ടോ കുത്തി മറിച്ചിടുകയും ഓട്ടോയില്‍ നിന്ന് വീണ സുരേഷ് കുമാറിനെ തുമ്പിക്കൈക്ക് അടിച്ച് കൊല്ലുകയുമായിരുന്നുവെന്ന് പറയുന്നു. ഓട്ടോയില്‍ ഉണ്ടായിരുന്ന മറ്റ് തൊഴിലാളികള്‍ക്കാണ് പരുക്കേറ്റത്. മൂന്നാറിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും സുരേഷ് മരിച്ചിരുന്നു.

More Stories from this section

family-dental
witywide