
ചണ്ഡീഗഢ്: ഹരിയാനയിൽ ബിജെപി സർക്കാർ നേരിടുന്നത് കടുത്ത പ്രതിസന്ധി. മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടര്‍ ചൊവ്വാഴ്ച രാജി വെച്ചേക്കുമെന്ന് റിപ്പോര്‍ട്ട് പുറത്തുവന്നു. ജന്‍നായക് ജനതാ പാര്‍ട്ടിയുമായി (ജെ.ജെ.പി) ബിജെപിക്ക് കടുത്ത ഭിന്നതയുണ്ടായതിനെ തുടർന്നാണ് സർക്കാറിന്റെ നിലനിൽപ്പ് അപകടത്തിലായത്. അതിനിടെ മുഖ്യമന്ത്രിയെ മാറ്റി പരീക്ഷിക്കാനും ബിജെപി ഒരുങ്ങുന്നു. ബി.ജെ.പി.-ജെ.ജെ.പി. സഖ്യം വഴിപിരിയുമെന്നാണ് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഖട്ടര്‍ മന്ത്രിസഭ ഒന്നടങ്കം രാജിവെക്കുമെന്നും റിപ്പോർട്ടുകൾ പുറത്തുവരുന്നു.
സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന സ്വതന്ത്ര എം.എല്‍.എമാരുടേയും യോഗം ഖട്ടര്‍ വിളിച്ചിട്ടുണ്ട്. ഇന്ന് രാവിലെ 11:30-ന് മുഖ്യമന്ത്രിയുടെ വസതിയിലാണ് നിര്‍ണായക യോഗം. അതേസമയം ജെ.ജെ.പി. നേതാവും ഹരിയാണ ഉപമുഖ്യമന്ത്രിയുമായ ദുഷ്യന്ത് ചൗട്ടാലയും പാര്‍ട്ടി എം.എല്‍.എമാരുടെ യോഗം വിളിച്ചിട്ടുണ്ട്.നിര്‍ണായകമായ തീരുമാനങ്ങള്‍ യോഗത്തില്‍ ഉണ്ടാകുമെന്നാണ് സൂചന.
മനോഹര്‍ലാല്‍ ഖട്ടറിനെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കര്‍ണ മണ്ഡലത്തില്‍ നിന്ന് മത്സരിപ്പിക്കാനാണ് ബി.ജെ.പിയുടെ നീക്കം. പകരം കുരുക്ഷേത്രയില്‍ നിന്നുള്ള എം.പി. നായബ് സിങ് സൈനിയെയാണ് മുഖ്യമന്ത്രി സ്ഥാനത്തേക്കും പരിഗണിക്കുന്നു. സീറ്റ് വിഭജനമാണ് തർക്കത്തിന് കാരണം. ഹിസാര്‍, ഭിവാനി-മഹേന്ദ്രഗഡ് ലോക്‌സഭാ മണ്ഡലങ്ങള്‍ വേണമെന്നാണ് ജെ.ജെ.പിയുടെ ആവശ്യം. എന്നാൽ, ആവശ്യങ്ങൾ അംഗീകരിക്കാൻ ബിജെപി തയ്യാറല്ല. ഹിസാറിലെ സിറ്റിങ് എം.പി. ബ്രിജേന്ദ്ര സിങ് ബി.ജെ.പി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നു.\
Haryana CM Manohar lal khattar likely to resign after issue with jjp