കുട്ടിയെ തട്ടിക്കൊണ്ടുപോയ ഹസ്സൻകുട്ടി അപകടകാരിയായ കുറ്റവാളിയെന്ന് പൊലീസ്, തട്ടുകടയിൽ ജോലി, ബീച്ചിൽ ഉറക്കം

hassankutty

തിരുവനന്തപുരം പേട്ടയില്‍ നിന്നു ബിഹാര്‍ സ്വദേശികളായ ദമ്പതികളുടെ രണ്ടര വയസായ മകളെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതി കൊല്ലം സ്വദേശി ഹസന്‍കുട്ടിയെന്ന് പോലീസ്. കൊല്ലം ചിന്നക്കടയില്‍ നിന്നാണ് പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് തിരുവനന്തപുരത്ത് എത്തിച്ച് നടത്തിയ ചോദ്യം ചെയ്യലില്‍ ഇയാള്‍ സ്ഥിരം കുറ്റവാളിയാണെന്നും നേരത്തെ പോക്‌സോ കേസില്‍ ശിക്ഷ അനുഭവിച്ചയാളാണെന്നും വ്യക്തമായതായി തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ സി എച്ച് നാഗരാജു പറഞ്ഞു.

ഇയാൾ നേരത്തെയും പോക്സോ കേസിൽ ജയിലിൽ കിടന്നിട്ടുണ്ട്. കറങ്ങി നടന്ന് കുറ്റകൃത്യം ചെയ്യുന്ന അപകടകാരിയായ കുറ്റവാളിയാണ് ഹസ്സൻകുട്ടിയെന്ന് പൊലീസ് പറയുന്നു. മോഷണക്കേസുള്‍പ്പെടെ നിരവധിക്കേസിൽ പ്രതിയായ ഹസ്സൻകുട്ടി തട്ടുകടയിൽ ജോലി ചെയ്ത് റോഡരുകിലും ബീച്ചിലുമാണ് കഴി‌യുന്നത്. ഗുജറാത്തിലാണ് ജനിച്ചതെന്നും കുട്ടിയായിരുന്നപ്പോള്‍ ദത്തെടുത്ത് നാവായികുളത്ത് എത്തിയതാണെന്നുമാണ് പ്രതി പറയുന്നത്. എന്നാൽ ഇക്കാര്യം പൊലീസ് മുഖവിലക്കെടുത്തിട്ടില്ല. തിരുവനന്തപുരം പേട്ടയിൽ നിന്ന് രണ്ട് വയസ്സുകാരിയായ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ഇയാൾ കഴിഞ്ഞ ദിവസമാണ് അറസ്റ്റിലാകുന്നത്.

കുട്ടിയെ ഉപേക്ഷിച്ച് തമ്പാനൂരിൽ നിന്നും ആലുവയിലും അവിടെനിന്നും പളനിയിലും പോയി തലമൊട്ടയിച്ചു. കുട്ടിയെ തട്ടികൊണ്ടുപോയ ദിവസം ധരിച്ചിരുന്ന അതേ വസ്ത്രങ്ങളാണ് പിടികൂടിപ്പോഴും ധരിച്ചിരുന്നത്. ഹസ്സൻെറ സിം കാർഡ് പരിശോധിച്ചപ്പോഴും സംഭവം നടന്ന ദിവസം രാത്രിയിൽ ഇയാള്‍ ചാക്കയിൽ ഉണ്ടായിരുന്നെന്നു വ്യക്തമായി. തുടർന്ന് നൂറിലേറെ സിസിടിവി ദൃശ്യങ്ങള്‍ പൊലിസ് പരിശോധിച്ചു. 18-ാം തീയതി രാത്രി 11ന് ശേഷം ഒരാള്‍ റെയിൽ വേ ട്രാക്കിലൂടെ ആനയറ ഭാഗത്ത് കയറിൽ മുണ്ടിട്ട് നടന്നു പോകുന്ന ദൃശ്യങ്ങള്‍ കണ്ട് പൊലിസിന് സംശയം തോന്നി. ഇതേ തുടർന്നുള്ള അന്വേഷണം ആണ് പ്രതിയെ പിടികൂടാൻ കാരണമായത്.

hassan kutty is most dangerous criminal, says kerala police

More Stories from this section

family-dental
witywide