കോണ്‍ഗ്രസ് പുറത്താക്കുന്നതിന് മുമ്പ് താന്‍ രാജിവെച്ചു, എല്ലാം ഇന്ന് വെളിപ്പെടുത്തും: മുന്‍ എംപി സഞ്ജയ് നിരുപം

മുംബൈ: ഇന്നലെ രാത്രി രാജി അയച്ചതിന് തൊട്ടുപിന്നാലെയാണ് പാര്‍ട്ടി തന്നെ പുറത്താക്കിയ കത്ത് നല്‍കിയതെന്ന് കോണ്‍ഗ്രസ് പുറത്താക്കിയ മുന്‍ എംപി സഞ്ജയ് നിരുപം.

‘ഇന്നലെ രാത്രി പാര്‍ട്ടിക്ക് എന്റെ രാജിക്കത്ത് ലഭിച്ചയുടനെ, അവര്‍ എന്നെ പുറത്താക്കാന്‍ തീരുമാനിച്ചുവെന്ന് തോന്നുന്നു. ഇത്തരമൊരു വേഗത്തിലുള്ള നീക്കം കണ്ടതില്‍ സന്തോഷം. ഇത് സംബന്ധിച്ച് ഞാന്‍ ഇന്ന് 11.30 നും 12 നും ഇടയില്‍ വിശദമായ പ്രസ്താവന നല്‍കുമെന്നും അദ്ദേഹം എക്‌സിലെ ഒരു പോസ്റ്റില്‍ വ്യക്തമാക്കി. മാത്രമല്ല തന്റെ ഏപ്രില്‍ 3-ലെ രാജിക്കത്തും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.

അച്ചടക്കമില്ലായ്മയുടെയും പാര്‍ട്ടി വിരുദ്ധ പ്രസ്താവനകളുടെയും പേരില്‍ കഴിഞ്ഞ ദിവസമാണ് സഞ്ജയ് നിരുപമിനെ കോണ്‍ഗ്രസ് ആറ് വര്‍ഷത്തേക്ക് പുറത്താക്കിയത്. എന്നാല്‍ പുറത്താക്കും മുമ്പ് താന്‍ രാജിവെച്ചിരുന്നു എന്നാണ് ഇദ്ദേഹത്തിന്റെ വാദം. ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള മഹാരാഷ്ട്രയിലെ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് ശിവസേനയ്ക്കെതിരെ നടത്തിയ രൂക്ഷമായ പരാമര്‍ശത്തെ തുടര്‍ന്നായിരുന്നു നടപടി.

More Stories from this section

family-dental
witywide