ട്രംപിനെ ജയിലിലടയ്ക്കണം, കമ്മ്യൂണിറ്റി സർവീസ് ചെയ്യിക്കണം; മൗനം വെടിഞ്ഞ് പോണ്‍ താരം സ്‌റ്റോമി ഡാനിയേല്‍സ്‌

വാഷിങ്ടൺ: മുൻ യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിനെ ജയിലിൽ അടയ്ക്കണമെന്ന് മുതിർന്ന പോൺ താരം സ്റ്റോമി ഡാനിയൽസ്. 2016ലെ പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൻ്റെ തലേന്ന് ഡാനിയൽസിന് നൽകിയ പണത്തിന്റെ കണക്കുകൾ മറച്ചുവെക്കാൻ ശ്രമിച്ചതിന് 34 വഞ്ചന കേസുകളിൽ ട്രംപ് കുറ്റക്കാരനാണെന്ന് ന്യൂയോർക്കിലെ 12 പേരടങ്ങിയ ജൂറി വ്യാഴാഴ്ച കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഡാനിയേൽസിന്റെ പ്രതികരണം.

“അദ്ദേഹത്തിന് ജയിൽ ശിക്ഷയും കമ്മ്യൂണിറ്റി സേവനവും നൽകണമെന്ന് ഞാൻ കരുതുന്നു. അല്ലെങ്കിൽ ഒരു വനിതാ അഭയകേന്ദ്രത്തിൽ വോളണ്ടിയർ പഞ്ചിംഗ് ബാഗ് ആക്കി മാറ്റുക,” ഡാനിയൽസ് ശനിയാഴ്ച പ്രസിദ്ധീകരിച്ച അഭിമുഖത്തിൽ പറഞ്ഞു.

ട്രംപ് ഹിലരി ക്ലിൻ്റനെ പരാജയപ്പെടുത്തിയ തിരഞ്ഞെടുപ്പിന് മുമ്പുള്ള അഴിമതി തടയാനും നിശബ്ദത പാലിക്കാനും സ്റ്റെഫാനി ക്ലിഫോർഡ് എന്ന ഡാനിയൽസിന് 130,000 ഡോളർ നൽകിയിരുന്നു.