‘തോന്നുന്ന പോലെ പാടില്ല’; ഷവർമ വിൽക്കുന്ന ഭക്ഷണശാലകളിൽ വ്യാപക റെയ്ഡ്, നടപടി

തിരുവനന്തപുരം: സംസ്ഥാനത്തെ ഷവര്‍മ്മ വിൽക്കുന്ന ഭക്ഷണശാലകളിൽ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ വ്യാപകമായി പരിശോധന നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 43 സ്‌ക്വാഡുകളുടെ നേതൃത്വത്തില്‍ 502 വ്യാപാര കേന്ദ്രങ്ങളിലാണ് പരിശോധന നടത്തിയത്.

മാനദണ്ഡങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിച്ച 54 സ്ഥാപനങ്ങളിലെ വിൽപന നിർത്തിക്കുകയും 88 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകുകയും ചെയ്തു. 61 സ്ഥാപനങ്ങള്‍ക്ക് റെക്ടിഫിക്കേഷന്‍ നോട്ടീസും നല്‍കി. വ്യാപകമായ പരാതിയെ തുടര്‍ന്നായിരുന്നു പരിശോധന. നാല് മണിക്കൂര്‍ തുടര്‍ച്ചയായ ഉത്പാദന ശേഷം ബാക്കി വരുന്ന ഇറച്ചി ഉപയോഗിക്കാന്‍ പാടില്ലെന്നും അധികൃതർ അറിയിച്ചു.

ഷവര്‍മ്മ പാര്‍സല്‍ നല്‍കുമ്പോള്‍ ഉണ്ടാക്കിയ തീയതി, സമയം, ഒരു മണിക്കൂറിനുള്ളില്‍ ഭക്ഷിക്കണം എന്നീ നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തിയ ലേബല്‍ ഒട്ടിക്കണമെന്നും എല്ലാ ഹോട്ടലുകളും റെസ്റ്റോറന്റുകളും ഭക്ഷ്യസുരക്ഷാ അതോറിറ്റിയുടെ ഹൈജീന്‍ റേറ്റിംഗ് സ്വമേധയാ കരസ്ഥമാക്കേണ്ടതാണെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.

ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ ജാഫര്‍ മാലിക്കിന്റെ ഏകോപനത്തില്‍ ഭക്ഷ്യ സുരക്ഷാ ജോയിന്റ് കമ്മീഷണര്‍ തോമസ് ജേക്കബ്, ഡെപ്യൂട്ടി കമ്മീഷണര്‍മാരായ എസ്. അജി, ജി. രഘുനാഥ കുറുപ്പ്, വി.കെ. പ്രദീപ് കുമാര്‍ എന്നിവര്‍ പരിശോധനകള്‍ക്ക് നേതൃത്വം നല്‍കി.

Health department raid shawarma shops across kerala

More Stories from this section

family-dental
witywide