
കാലിഫോർണിയ: കാലിഫോർണിയ സ്റ്റേറ്റിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതിനെ തുടർന്ന് ബുധനാഴ്ച അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. തെക്കൻ കലിഫോർണിയയിലെ ഡയറി ഫാമിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. പൊതുജനം ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മനുഷ്യർക്ക് രോഗം വരാനുള്ള സാധ്യത നിലവിൽ കുറവാണെന്നും അധികൃതർ വ്യക്തമാക്കി.
കലിഫോർണിയയിൽ കാർഷിക മേഖലയിൽ പ്രവർത്തിക്കുന്ന 34 പേർക്കാണ് പക്ഷിപ്പനി സ്ഥിരീകരിച്ചിരിക്കുന്നത്. ഇവരിൽ 33 പേരും ഡയറി ഫാമുകളിലാണ് ജോലി ചെയ്യുന്നത്. പൊതുജനാരോഗ്യ സംരക്ഷണത്തിന്റെ ഭാഗമായാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതെന്ന് ഗവർണർ ഗാവിൻ ന്യൂസോം പ്രസ്താവനയിൽ വ്യക്തമാക്കി.
രോഗവ്യാപനം തടയാൻ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഈ വർഷം മാർച്ചിലാണ് ടെക്സാസ്, കൻസാസ് എന്നിവിടങ്ങളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചത്. നിലവിൽ യുഎസിലെ 16 സ്റ്റേറ്റുകളിലായി 61 ആളുകൾക്കാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്.
Health emergency declared in California after bird flu