പാലക്കാട്: ഉഷ്ണതരംഗ സാധ്യത നിലനില്‍ക്കുന്നതിനാല്‍ പാലക്കാട് ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും മേയ് രണ്ടുവരെ അടച്ചിടും. ജില്ലാ കളക്ടര്‍ ഡോ.എസ് ചിത്രയാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. അതേസമയം, മെഡിക്കല്‍ കോളേജുകളിലെ വിദ്യാര്‍ഥികള്‍ക്ക് ഉത്തരവ് ബാധകമല്ല.
സ്വകാര്യ ട്യൂഷന്‍ സെന്ററുകള്‍, സ്‌കൂളുകളിലെ അഡീഷണല്‍ ക്ലാസുകള്‍, സമ്മര്‍ ക്യാമ്പുകള്‍ എന്നിവയ്‌ക്കെല്ലാം വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ജില്ലയില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലേര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മാത്രമല്ല അതീവ ജാഗ്രത തുടരുന്നുമുണ്ട്.
സംസ്ഥാനത്ത് പകല്‍ ചൂട് കൂടുന്നതിന്റെ ഭാഗമായി സംസ്ഥാനവ്യാപകമായി അങ്കണവാടികള്‍ക്ക് ഇന്നലെ ഒരാഴ്ചത്തേക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
Tags: