24 മണിക്കൂറുകൂടി ഉഷ്ണതരംഗ സാഹചര്യം തുടര്‍ന്നേക്കും, ജാഗ്രത

തിരുവനന്തപുരം: കേരളത്തില്‍ കൊടുംചൂടിനിടെ അടുത്ത 24 മണിക്കൂറുകൂടി ഉഷ്ണതരംഗ സാഹചര്യം തുടരാന്‍ സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

കൊല്ലം, തൃശൂര്‍, പാലക്കാട് ജില്ലകളിലെ വിവിധ പ്രദേശങ്ങളില്‍ അടുത്ത 24 മണിക്കൂര്‍ കൂടി ഉഷ്ണതരംഗ സാഹചര്യം തുടരാന്‍ സാധ്യതയുണ്ടെന്നാണ് പ്രവചനം. പ്രദേശവാസികളും ശാരീരിക ബുദ്ധിമുട്ടുകള്‍ ഉള്ളവരും പ്രത്യേകം ജാഗ്രത പാലിക്കേണ്ടതാണ്.

തീരദേശങ്ങളിലും, ഉള്‍പ്രദേശങ്ങളിലും ഇന്ന് ഉച്ചയ്ക്ക് 02.30 യോടെ അന്തരീക്ഷ ആര്‍ദ്രത 55 65 % പരിധിയിലായിരിക്കാന്‍ സാധ്യതയുള്ളതിനാല്‍ ഉയര്‍ന്ന ചൂടോടുകൂടിയ അസ്വസ്ഥതയുള്ള അന്തരീക്ഷ സ്ഥിതിക്ക് സാധ്യതയുണ്ട്.

Heat wave situation may continue for another 24 hours

More Stories from this section

family-dental
witywide