
കോഴിക്കോട്: ആഴ്ചകൾക്ക് മുമ്പ് ഉരുൾപൊട്ടൽ ദുരന്തമുണ്ടായ കോഴിക്കോട് വിലങ്ങാട് ഭീതി പരത്തി അതിശക്ത മഴ. ഇന്നലെ രാത്രി തുടങ്ങിയ മഴക്ക് രാവിലെയോടെ അൽപം ശമനമായെങ്കിലും വിലങ്ങാട് ടൗൺ പാലം ഉൾപ്പെടെ വെള്ളത്തിനടിയിലായി. ഇതോടെ ഇതുവഴിയുള്ള ഗതാഗതം നിലച്ചു.
മഞ്ഞച്ചീളി മേഖലയിൽ ആറ് കുടുംബങ്ങളിൽ നിന്ന് 30 ഓളം പേരെ മാറ്റി പാർപ്പിച്ചിട്ടുണ്ട്. വിലങ്ങാട് പാരിഷ് ഹാൾ, മഞ്ഞക്കുന്ന് പാരിഷ് ഹാൾ എന്നിവിടങ്ങളിലേക്കാണ് കുടുംബങ്ങളെ മാറ്റിപാർപ്പിച്ചത്. വനമേഖലയിലും ശക്തമായ മഴയാണ് പെയ്തത്.