വടക്കന്‍ ചൈനയിലെ പാലം തകര്‍ന്ന് വാഹനങ്ങള്‍ വെള്ളത്തില്‍ ; 11 മരണം, രക്ഷാപ്രവര്‍ത്തനം തുടരുന്നു

കനത്ത മഴയെ തുടര്‍ന്ന് വടക്കന്‍ ചൈനയിലെ പാലം തകര്‍ന്ന് പതിനൊന്ന് പേര്‍ മരിച്ചു. സംസ്ഥാന വാര്‍ത്താ ഏജന്‍സിയായ സിന്‍ഹുവയാണ് വിവരം പുറത്തുവിട്ടത്. ഷാങ്സി പ്രവിശ്യയിലെ ഷാങ്ലുവോയിലെ പാലമാണ് വെള്ളിയാഴ്ച രാത്രി 8:40 ഓടെ തകര്‍ന്നുപോയത്. കനത്ത മഴയും പെട്ടന്നുണ്ടായ മഴയും വെള്ളപ്പൊക്കവുമാണ് പാലം തകരാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ട്.

ശനിയാഴ്ച രാവിലെയും രക്ഷാപ്രവര്‍ത്തനം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഇതുവരെ അഞ്ച് വാഹനങ്ങള്‍ വെള്ളത്തില്‍ നിന്ന് നീക്കിയിട്ടുണ്ട്. ചൊവ്വാഴ്ച മുതല്‍ വടക്കന്‍, മധ്യ ചൈനയുടെ മിക്ക ഭാഗങ്ങളിലും കനത്ത മഴയായിരുന്നു.

More Stories from this section

family-dental
witywide