തിരുവനന്തപുരം: കേരളത്തിൽ കാലവർഷം ഇന്നെത്തിയേക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ്. കാലവർഷമെത്തുന്നതിന് അനുകൂല സാഹചര്യമാണുള്ളതെന്നും വകുപ്പ് അറിയിച്ചു. 31-ന് എത്തിച്ചേരുമെന്നാണ് നേരത്തേ പ്രവചിച്ചിരുന്നത്. കേരളതീരത്ത് ശക്തമായ പടിഞ്ഞാറൻകാറ്റ് നിലനിൽക്കുന്നതിനാൽ ജൂൺ രണ്ടുവരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാവകുപ്പ് അറിയിച്ചു. കഴിഞ്ഞവർഷം ജൂൺ അഞ്ചിനായിരുന്നു കേരളത്തിൽ കാലവർഷം എത്തിയത്.
തെക്കൻ കേരളതീരം, മധ്യ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ വ്യാഴാഴ്ച മണിക്കൂറിൽ 35 മുതൽ 55 കിലോമീറ്റർവരെ വേഗത്തിൽ കാറ്റുവീശാൻ സാധ്യതയുണ്ട്. മീൻപിടിത്തത്തിന് പോകരുതെന്നും അറിയിപ്പുണ്ട്.
യെല്ലോ അലർട്ട്
വ്യാഴാഴ്ച: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്.
വെള്ളിയാഴ്ച: ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്.