മക്കിന്നി(ടെക്‌സസ്): കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പെയ്യുന്ന കനത്ത മഴയിൽ വടക്കൻ ടെക്‌സാസിൻ്റെ ചില ഭാഗങ്ങൾ വെള്ളത്തിനടിയിലായി. വെള്ളിയാഴ്ച, പ്രദേശത്തുടനീളം ശക്തമായ ഇടിയും മഴയും ഉണ്ടായതിനെത്തുടർന്നു ദേശീയ കാലാവസ്ഥാ വകുപ്പ് മിന്നൽ പ്രളയ മുന്നറയിപ്പ് നൽകി.
ചില പ്രദേശങ്ങളിൽ, പ്രത്യേകിച്ച് കോളിൻ, ഡാളസ്, എല്ലിസ് കൗണ്ടികളുടെ ഭാഗങ്ങളിൽ 5, 6 ഇഞ്ച് വരെ മഴ പെയ്തതായി കലാവസ്ഥ വകുപ്പ് പറഞ്ഞു. വ്യാഴാഴ്ച വെള്ളപ്പൊക്കത്തിൽ കുടുങ്ങിയ ഡാളസ് നഗരത്തിലെ ഒരു തൊഴിലാളിയെ രക്ഷപ്പെടുത്തി.
പ്രാദേശിക പാർക്കിൻ്റെ അറ്റകുറ്റപ്പണികൾ നടത്തുകയായിരുന്ന, ഡാലസ് ബിൽഡിംഗ് സർവീസസിലെ മാർക്കസ് വില്യംസിന്റെ ട്രക്കിന് ചുറ്റും വെള്ളം കയറാൻ തുടങ്ങിയപ്പോൾ സഹായത്തിനായി അഭ്യർഥിക്കേണ്ടി വന്നെന്ന് വില്യംസ് പറഞ്ഞു. വെള്ളപ്പൊക്കം മൂലം നോർത്ത് ടെക്സസിലെ നിരവധി റോഡുകളിൽ ഗതാഗതം തടസ്സപ്പെട്ടു, മക്കിന്നിയിലെ ഒരു പാർക്ക് അടച്ചിടേണ്ടി വന്നു.ആ പ്രദേശത്ത് പെയ്ത കൊടും മഴയിൽ ടൗൺ ലേക്ക് പാർക്ക് പൂർണ്ണമായും വെള്ളത്തിനടിയിലായി. ശനിയാഴ്ച രാവിലെയോടെ മഴ കുറയേണ്ടതാണ്. എന്നിരുന്നാലും, വാരാന്ത്യത്തിലും മഴ മുന്നറിയിപ്പ് നിലനിൽക്കുണ്ട്.
പി.പി. ചെറിയാൻ