ന്യൂഡല്‍ഹി: തെക്കന്‍ ബ്രസീലില്‍ നാശംവിതച്ച് കനത്തമഴയും വെള്ളപ്പൊക്കവും. ഇതുവരെ 29 പേര്‍ മരിച്ചതായും 60 പേരെ കാണാനില്ലെന്നും റിപ്പോര്‍ട്ട്. മരണസംഖ്യ ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബ്രസീല്‍ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സില്‍വ വ്യാഴാഴ്ച ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു.
തകര്‍ന്ന വീടുകളുടെയും പാലങ്ങളുടെയും റോഡുകളുടെയും അവശിഷ്ടങ്ങള്‍ക്കിടയില്‍ കാണാതായ ആളുകള്‍ക്കായി രക്ഷാപ്രവര്‍ത്തകര്‍ തിരച്ചില്‍ തുടരുകയാണ്. അതിനാല്‍ റിയോ ഗ്രാന്‍ഡെ ഡോ സുളില്‍ അധികൃതര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
സംസ്ഥാനത്തെ 150 ഓളം മുനിസിപ്പാലിറ്റികളെ ബാധിച്ച കൊടുങ്കാറ്റില്‍ കുറഞ്ഞത് ഒരു ഡസനോളം ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും 10,000 ത്തോളം പേരെ മാറ്റിപ്പാര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്. റിയോ ഗ്രാന്‍ഡെ ഡോ സുള്‍ ‘അതിന്റെ ചരിത്രത്തിലെ ഏറ്റവും മോശമായ ദുരന്തത്തെ നേരിടുകയാണെന്ന് ഗവര്‍ണര്‍ എഡ്വാര്‍ഡോ ലെയ്റ്റ് പറഞ്ഞു.