ന്യൂഡല്‍ഹി: അഫ്ഗാനിസ്ഥാനില്‍ കനത്ത മഴയും വെള്ളപ്പൊക്കവും. മൂന്ന് ദിവസത്തിനുള്ളില്‍ 33 പേര്‍ കൊല്ലപ്പെടുകയും 27 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 606 വീടുകള്‍ തകരുകയും ചെയ്തു. ഫറാ, ഹെറാത്ത്, സാബുല്‍, കാണ്ഡഹാര്‍ എന്നീ പ്രവിശ്യകളിലാണ് വ്യാപകമായ നാശ നഷ്ടമുണ്ടായത്. ഇതില്‍ കൂടുതല്‍ നഷ്ടങ്ങളും കാണ്ഡഹാര്‍ പ്രവിശ്യയിലാണ് ഉണ്ടായത്.
വരും ദിവസങ്ങളില്‍ വെള്ളപ്പൊക്കം രൂക്ഷമാകുകയും നാശനഷ്ടങ്ങള്‍ വര്‍ദ്ധിക്കാനുള്ള സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. വെള്ളപ്പൊക്കം, ഭൂകമ്പം, ഹിമപാതങ്ങള്‍, മണ്ണിടിച്ചില്‍, വരള്‍ച്ച എന്നിവയുള്‍പ്പെടെയുള്ള പ്രകൃതി ദുരന്തങ്ങള്‍ക്കൊണ്ട് പൊറുതിമുട്ടുന്ന രാജ്യമാണ് അഫ്ഗാനിസ്ഥാന്‍.